

ഫുട്ബോള്‍ ലോകകപ്പില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് ഇറാന്‍ കളിക്കുന്നത്. കളിക്ക് ഏതാനും മണിക്കൂറിന് മുമ്പ് മാത്രമാണ് അമേരിക്കയിലെത്താന്‍ ഇറാന് അനുമതിയുള്ളൂ. എന്നാല്‍ കളി കഴിഞ്ഞാല്‍ ഉടന്‍ മടങ്ങുകയും വേണം. ഇക്കാര്യങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് ഇറാന്‍ ഫുട്‌ബോള്‍ ടീം. നിയന്ത്രണങ്ങള്‍ ലോകകപ്പ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും തുല്യത ഉറപ്പാക്കണമെന്ന നയത്തിന് വിരുദ്ധമാണെന്ന് ഇറാന്‍ ആരോപിക്കുന്നു. മത്സരങ്ങള്‍ കളിക്കാനായി 24 മണിക്കൂര്‍ മുന്‍പ് മാത്രമേ ഇറാന്‍ ടീമിന് അമേരിക്കയില്‍ പ്രവേശിക്കാനാവൂ.
മത്സരശേഷം വേഗം മെക്സിക്കോയിലെ ടീം ക്യാമ്പിലേക്ക് മടങ്ങുകയും വേണം. ഇതാണ് ഇറാന്‍ ചോദ്യം ചെയ്യുന്നത്. നേരത്തേതന്നെ നിയന്ത്രണങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ നിയന്ത്രണങ്ങള്‍ ടീമിന്റെ തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായ നിലയിലാണ് സാഹചര്യങ്ങള്‍ ഒരുക്കേണ്ടതെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ രാജ്യത്തെ ഫുട്ബോള്‍ ഫെഡറേഷന്‍ ഔദ്യോഗികമായി തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, ഇത്തരം നിയന്ത്രണങ്ങള്‍ക്കിടയിലും അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പ് തുടരുകയാണെന്നും ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പറഞ്ഞു. ന്യൂസീലന്‍ഡിനെതിരായ ആദ്യമത്സരശേഷം ഇറാന്‍ ടീമിനോട് ഉടന്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. വിശ്രമത്തിനുള്ള സമയംപോലും നല്‍കാതെ ഉടന്‍ മെക്സിക്കോയിലുള്ള ടീം ക്യാമ്പിലേക്ക് മടങ്ങണമെന്നാണ് നിര്‍ദേശിച്ചത്. അപ്പോള്‍ത്തന്നെ കോച്ച് രൂക്ഷമായ പ്രതികരിച്ചിരുന്നു. കാലിഫോര്‍ണിയയില്‍ രാത്രി ചെലവഴിക്കാനാണ് ടീം ഉദ്ദേശിച്ചിരുന്നതെങ്കിലും ഉടന്‍തന്നെ വിമാനത്തില്‍ കയറാനും മടങ്ങാനുമുള്ള നിര്‍ദേശമാണ് ലഭിച്ചത്. ഞങ്ങള്‍ക്ക് വിശ്രമിക്കാന്‍പോലും സമയം തന്നില്ലെന്ന് ഇറാന്‍ പരിശീലകന്‍ ഖലെനോയി അന്ന് പ്രതികരിച്ചത്. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ഫിഫയ്ക്ക് പരാതി കൊടുത്തത്.
content highlights: US Tightens Control Over Iran; Demands Equality