

കോഴിക്കോട്: ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ മുസ്‌ലിം ലീഗിന് അതൃപ്തി. ലീഗ് പട്ടികയില്‍ നിന്നും പരിഗണിച്ചത് എട്ട് പ്ലീഡര്‍മാരെ മാത്രമാണ്. ആകെ 136 ഒഴിവുകളില്‍ ഇതുവരെ നിയമിച്ചത് 80പേരെ മാത്രമാണ്. ലീഗിന് കൂടുതല്‍ പരിഗണന വേണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി നേരിട്ടാണ് നിയമനം നടത്തുന്നത്.
ലീഗിന്റെ പട്ടികയില്‍ മെറിറ്റുള്ളവര്‍ പോലും പരിഗണിക്കപ്പെടുന്നില്ലെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്. 22 എംഎല്‍എമാരും അഞ്ച് മന്ത്രിമാരും ഉണ്ടെങ്കിലും എട്ടുപേരെ മാത്രമേ നിയമിച്ചിട്ടുള്ളു. കഴിഞ്ഞ സര്‍ക്കാര്‍ 136 പേരെ നിയമിച്ച സ്ഥാനത്ത് പുതിയ സര്‍ക്കാരിന് അതില്‍ വര്‍ധനവ് വരുത്താന്‍ കഴിയും.
യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും ഭാരവാഹികളായ പലരും പരിഗണിക്കപ്പെട്ടില്ല. 56ഓളം ലിസ്റ്റ് ഇനിയും പ്രസിദ്ധീകരിക്കാനുണ്ട് അതില്‍ പരിഗണന ലഭിക്കണമെന്നതാണ് ലീഗിന്റെ ആവശ്യം.
Content Highlights: The High Court Pleader appointment has led to discontent within the Muslim League