ഇന്ത്യയുടെ പാചക എണ്ണ ഇറക്കുമതിയില്‍ വര്‍ധന; മേയിലേത് മാത്രം 13.39 ലക്ഷം ടണ്‍

സര്‍ക്കാര്‍ നയങ്ങളും ഇറക്കുമതിയെ സ്വാധീനിച്ചു. ജൂണ്‍ 1 മുതല്‍ സര്‍ക്കാര്‍ അസംസ്‌കൃത പാം ഓയില്‍ താരിഫ് ഉയര്‍ത്തിയിരുന്നു

ഇന്ത്യയുടെ പാചക എണ്ണ ഇറക്കുമതിയില്‍ വര്‍ധന; മേയിലേത് മാത്രം 13.39 ലക്ഷം ടണ്‍
dot image

ഇന്ത്യയുടെ ഭക്ഷ്യഎണ്ണ ഇറക്കുമതിയിലും വര്‍ധനവ് രേഖപ്പെടുത്തി. മേയ് മാസത്തില്‍ ഇറക്കുമതി 6.7% ഉയര്‍ന്ന് ഏകദേശം 13.39 ലക്ഷം ടണ്‍ ആയി. പ്രധാനമായി അസംസ്‌കൃത സോയാബീന്‍ എണ്ണയുടെ കയറ്റുമതിയിലെ വര്‍ധനയാണ് ഈ ഉയര്‍ച്ചയ്ക്ക് കാരണമായത്.

2026 മേയില്‍ ഭക്ഷ്യഎണ്ണ ഇറക്കുമതി 13,38,936 ടണ്ണായി രേഖപ്പെടുത്തി. 2025 മേയിലിത് 12,54,883 ടണ്ണായിരുന്നു. അസംസ്‌കൃത സോയാബീന്‍ എണ്ണയുടെ മാത്രം കണക്കെടുത്താല്‍ 4,93,854 ടണ്ണാണ് ഇറക്കുമതി ചെയതത്. മുന്‍വര്‍ഷം മേയിലിത് 3,98,585 ടണ്ണായിരുന്നു.

ഭക്ഷ്യേതര എണ്ണ ഇറക്കുമതി കണക്കുകള്‍ നോക്കിയാല്‍ 26,202 ടണ്ണാണ് മേയില്‍ ഇന്ത്യക്ക് ആവശ്യമായി വന്നത്. മുന്‍വര്‍ഷത്തെ 12,040 ടണ്ണില്‍ നിന്നാണ് ഈ ഇരട്ടിയോളം വളര്‍ച്ച. ഇതോടെ മൊത്തം വെജിറ്റബിള്‍ ഓയില്‍ ഇറക്കുമതി 8% ഉയര്‍ന്ന് 13.65 ലക്ഷം ടണ്‍ ആയി മാറി.

എണ്ണ വര്‍ഷം 2025-26 അനുസരിച്ച് കഴിഞ്ഞ ഏഴുമാസത്തെ കണക്കുകള്‍ നോക്കുകയാണെങ്കിലും മൊത്തം വെജിറ്റബിള്‍ ഓയില്‍ ഇറക്കുമതി 93.65 ലക്ഷം ടണ്‍ വര്‍ധിച്ചു. 12% വര്‍ധനയാണിത്. മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതി 92.17 ലക്ഷം ടണ്ണായിരുന്നു. 13% വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ എണ്ണ വര്‍ഷം 2025-26ല്‍ അതായത് 2025 നവംബര്‍ മുതല്‍ 2026 മേയ് വരെ ഭക്ഷ്യേതര എണ്ണ ഇറക്കുമതി കുറഞ്ഞ് 1,47,710 ടണ്‍ ആയി.

എന്തുകൊണ്ട് വര്‍ധന?

സോയാബീന്‍ ഓയിലിന്റെയും പാമോയിലിന്റെയും വില വ്യത്യാസം കുറയുന്നതാണ് പ്രധാനമായും ഇറക്കുമതി വര്‍ധിക്കാന്‍ കാരണമായതെന്ന് വ്യവസായ സംഘടനയായ Solvent Extractors' Association of India (SEA) അറിയിച്ചു. സോയാബീന്‍ ഓയില്‍ കൂടുതല്‍ മത്സരക്ഷമമാകുകയും അതേതുടര്‍ന്ന് അസംസ്‌കൃത സോയാബീന്‍ ഓയില്‍ ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു. ഇവയ്ക്ക് പുറമേ സര്‍ക്കാര്‍ നയങ്ങളും ഇറക്കുമതിയെ സ്വാധീനിച്ചു. ജൂണ്‍ 1 മുതല്‍ സര്‍ക്കാര്‍ അസംസ്‌കൃത പാം ഓയില്‍ താരിഫ് മൂല്യം ഉയര്‍ത്തിയിരുന്നു.

സംസ്‌ക്കരിച്ച പാം ഓയില്‍ നിരക്ക് കൂട്ടുകയും അസംസ്‌കൃത സോയാബീന്‍ ഓയില്‍ നിരക്ക് കുറയ്ക്കുകയും ചെയ്തത് അസംസ്‌കൃത ഓയില്‍ ഇറക്കുമതിയില്‍ കാര്യമായ സ്വാധീനം ചെലുത്തി. റിഫൈന്‍ഡ് ഓയില്‍ ഇറക്കുമതിയില്‍ നേപ്പാളില്‍ നിന്നുള്ള വരവ് തുടരുന്നുണ്ടെന്ന് SEA അറിയിച്ചു. ദക്ഷിണേഷ്യന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം നേപ്പാളിന് ഇന്ത്യയിലേക്ക് കയറ്റുമതിക്ക് നികുതി ഇളവ് ലഭിക്കുന്നതാണ് ഇതിന് കാരണം

Content Highlights: India’s edible oil imports climbed 6.7% in May, led by a sharp rise in crude soybean oil shipments as narrowing price gaps with palm oil boosted demand

dot image
To advertise here,contact us
dot image