ബയോമെട്രിക്‌സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ അസാധുവായേക്കും; സെപ്റ്റംബര്‍ വരെ പുതുക്കല്‍ സൗജന്യം

ബയോമെട്രിക്‌സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ഐടി മിഷന്‍. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ 5-15 വയസില്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്

ബയോമെട്രിക്‌സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ അസാധുവായേക്കും; സെപ്റ്റംബര്‍ വരെ പുതുക്കല്‍ സൗജന്യം
dot image

ഇന്ത്യയിലെ ഓരോ പൗരനേയും സംബന്ധിച്ച് ആധാര്‍ വിലപ്പെട്ട രേഖയാണ്. മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ ബാങ്ക് ആവശ്യങ്ങള്‍ക്ക് വരെ ഏറ്റവും അത്യാവശ്യം വേണ്ട രേഖകളിലൊന്നാണ് ആധാര്‍. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുമ്പോള്‍ ബയോമെട്രിക്‌സ് (വിരലടയാളം, കണ്‍പോളകളുടെ രേഖ എന്നിവ)ശേഖരിക്കാറില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍ക്കുന്നത്. ഇതിനായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി. എന്നാല്‍ അഞ്ചാം വയസിലും 15ാം വയസിലും ബയോമെട്രിക്‌സ് വിവരങ്ങള്‍ പുതുക്കേണ്ടതുണ്ട്. 5 വയസുമുതല്‍ 17 വയസുവരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത പുതുക്കല്‍ 2026 സെപ്റ്റംബര്‍ വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്.

aadhar card update children

സ്‌കോളര്‍ഷിപ്പുകള്‍, റേഷന്‍കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍ -കോളജ് അഡ്മിഷന്‍, ഡിജി ലോക്കര്‍, പാന്‍കാര്‍ഡ്, അപാര്(APAAR) എന്നിവയ്ക്ക് ആധാര്‍ ആവശ്യമാണ്. ആധാര്‍ പുതുക്കുന്നതുകൊണ്ട് നീറ്റ്, ജെ.ജെ.ഇ.ഇ തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇതുവഴി ഒഴിവാക്കാം.

കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേറ്റ്

നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍ വിരലടയാളം, ഐറിസ്, ഫോട്ടോ എന്നിവ ആധാറില്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനെ ഫസ്റ്റ് മാന്‍ഡേറ്ററി ബയോമെട്രിക് അപ്‌ഡേറ്റ് (MBU) എന്ന് വിളിക്കുന്നു. അതുപോലെ ഒരു കുട്ടി 15 വയസ്സ് തികയുമ്പോള്‍ ബയോമെട്രിക്‌സ് വീണ്ടും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട് ഇതിനെ രണ്ടാമത്തെ MBU എന്ന് വിളിക്കുന്നു.

aadhar card update children

കുട്ടികള്‍ക്കുള്ള ബയോമെട്രിക്‌സ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേറ്റിനായി ആധാര്‍ നമ്പര്‍ ഉടമ ആധാര്‍ നമ്പറുമായി ഒരു ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിക്കേണ്ടതുണ്ട്.

ബയോമെട്രിക് അപ്ഡേറ്റിനുള്ള ഫീസ്

5-7 വയസ്സിനും 15-17 വയസ്സിനും ഇടയില്‍ നടത്തുന്ന ആദ്യത്തെയും രണ്ടാമത്തെയും എം.ബി.യു.കള്‍ സൗജന്യമാണ്. അതിനുശേഷം, ഓരോ എം.ബി.യു.വിനും 125 രൂപ നിശ്ചിത ഫീസ് ഈടാക്കും. പ്രസ്തുത പ്രായക്കാര്‍ക്കുള്ള MBU ചാര്‍ജുകളുടെ ഇളവ് 2025 ഒക്ടോബര്‍ 1 മുതലാണ് പ്രാബല്യത്തില്‍ വന്നത്. അതുകൊണ്ടുതന്നെ 5-17 വയസ്സ് പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും എംബിയു ഇപ്പോള്‍ ഫലപ്രദമായി സൗജന്യമാണ്.

aadhar card update children

സംശയങ്ങള്‍ക്കും പരാതികള്‍ക്കും

സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800 (ടോള്‍ ഫ്രീ) / 0471-2335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442, ഇ-മെയില്‍: [email protected].

Content Highlights : Aadhaar cards without biometrics updated may become temporarily invalid, says State IT Mission. Aadhaar registration of children must be done between the ages of 5-15

dot image
To advertise here,contact us
dot image