ദക്ഷിണ ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

കെട്ടിടം തകർന്നുവീഴുമ്പോൾ എത്ര പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ദക്ഷിണ ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക
dot image

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മെഹ്‌റൗളി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക. രക്ഷാപ്രവർത്തകർ ഇതുവരെ നാല് പേരെ ജീവനോടെ പുറത്തെടുത്തു. 7:44ഓടെയാണ് കെട്ടിടം തകർ‌ന്ന വിവരം ലഭിക്കുന്നതെന്നാണ് ഡൽഹി ഫയർ സർവീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ അ​ഗ്നിശമന സേനാ വിഭാ​ഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

കെട്ടിടം തകർന്നുവീഴുമ്പോൾ എത്ര പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബഹുനില കെട്ടിടം തകരുന്നതിന് മുമ്പ് വലിയ ശബ്ദം കേട്ടതായും ചുറ്റുമുള്ള പ്രദേശമാകെ പൊടിപടലങ്ങൾ പടർന്നതായുമായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കെട്ടിടം തകരാനുള്ള കാരണം എന്താണെന്ന് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല.

Content Highlights: A five-storey building collapsed in South Delhi, raising concerns that several people may be trapped beneath the rubble. Rescue teams have been deployed and search operations are underway.

dot image
To advertise here,contact us
dot image