'തമിഴ്‌നാട് ഒരുപാട് ഇംപ്രൂവ് ആകാനുണ്ട്, വിജയ് എന്ന മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്'; അര്‍ജുന്‍ സര്‍ജ

പുതിയൊരു സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന കാര്യത്തില്‍ ആകാംക്ഷയുണ്ടെന്നും അര്‍ജുന്‍ സര്‍ജ

'തമിഴ്‌നാട് ഒരുപാട് ഇംപ്രൂവ് ആകാനുണ്ട്, വിജയ് എന്ന മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്'; അര്‍ജുന്‍ സര്‍ജ
dot image

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം വിജയ്‌യെ അഭിനന്ദിച്ച് സിനിമാ ലോകത്തു നിന്ന് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ അര്‍ജുന്‍ സര്‍ജയും വിജയ്‌യെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ്‌യെ കണ്ടുമുട്ടിയതിന്റെ സന്തോഷവും അര്‍ജുന്‍ പങ്കുവച്ചിരുന്നു. ബ്ലാസ്റ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തമിഴ്‌നാട്ടില്‍ ഒരുപാട് കാര്യങ്ങള്‍ മാറാനുണ്ട്. തമിഴ്‌നാട് ഒരുപാട് ഇംപ്രൂവ് ആകാനുണ്ട്. അതിപ്പോള്‍ തമിഴ്‌നാട് മാത്രമല്ല, ഇന്ത്യയിലെ വ്യവസ്ഥിതി തന്നെ മാറേണ്ടതുണ്ട്. ചെറിയ കാര്യങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് മാറാനുണ്ട്. ജനങ്ങളെ പറ്റി ചിന്തിക്കണം. ഇപ്പോഴത്തെ ഗവണമെന്റില്‍ എനിക്ക് സന്തോഷമുണ്ട്. പുതിയൊരു സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഒരു ആകാംക്ഷയുണ്ടാകില്ലേ. ആ ഒരു ആകാംക്ഷ എനിക്കുമുണ്ട്. വിജയ് സാര്‍ അത് വ്യത്യസ്തമായി ചെയ്യും എന്നൊരു വിശ്വാസം എനിക്കുണ്ട്. നന്നായിരിക്കും.

വിജയ് വളരെ കുറച്ച് സംസാരിക്കുന്ന ഒരാളാണ്. ലിയോയില്‍ നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് അദ്ദേഹവുമായി സംസാരിച്ചിരുന്നു. അതൊരു നല്ല സമയമായിരുന്നു. ആ സമയത്ത് തന്നെ എനിക്കറിയാമായിരുന്നു. ചില ആളുകള്‍ ഭയങ്കരമായി ചിന്തിക്കും. അവര്‍ ഭയങ്കര സൈലന്റ് ആയിരിക്കും. പക്ഷേ ഒരുപാട് കാര്യങ്ങളെ കുറിച്ച് അവര്‍ ചിന്തിച്ചു കൊണ്ടിരിക്കും. അതുപോലെയാണ് വിജയ്. എന്തായാലും നല്ല കാര്യങ്ങള്‍ നടക്കും.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ട്. വരുമ്പോഴേ ചെയ്യാന്‍ പോകുന്ന എല്ലാ വിഷയത്തെക്കുറിച്ചും ആരും പറയാറില്ല. ഞാന്‍ ഇതാണ് ചെയ്യാന്‍ പോകുന്നത് എന്ന് ആരെങ്കിലും പറയുമോ?. വന്നതിന് ശേഷം മാത്രമേ ചെയ്യുകയുള്ളൂ. അതുപോലെ അദ്ദേഹം ഇപ്പോള്‍ വന്നു.

അധികം വൈകാതെ അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമെന്ന വിശ്വാസം എനിക്കുണ്ട്. കാരണം അദ്ദേഹത്തിന്റെ കയ്യില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളുടെ എണ്ണമുണ്ട്. വലിയ ഒരു പൊസിഷനിലാണ് അദ്ദേഹം വന്നിരിക്കുന്നത്. ഒരു അഴിമതിക്കോ ഒന്നും ഇടമില്ലാതെയാണ് വന്നിരിക്കുന്നത്'.- അര്‍ജുന്‍ സര്‍ജ പറഞ്ഞു.

Content Highlights: Tamil Nadu has a lot to improve, I have faith in Chief Minister Vijay said Arjun Sarja

dot image
To advertise here,contact us
dot image