ചാമ്പ്യൻസ് ലീ​ഗ് ആര് നേടും?; ഫുട്ബോൾ ആരാധകരോട് ചോദ്യവുമായി ദുബായ് കിരീടവകാശി

ഇന്ത്യൻ സമയം മേയ് 30 രാത്രി ഒമ്പതരയ്ക്ക് ആരംഭിക്കുന്ന ചാമ്പ്യൻസ് ഫൈനൽ മത്സരം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്

ചാമ്പ്യൻസ് ലീ​ഗ് ആര് നേടും?; ഫുട്ബോൾ ആരാധകരോട് ചോദ്യവുമായി ദുബായ് കിരീടവകാശി
dot image

ചാമ്പ്യൻസ് ലീ​ഗ് ഫുട്ബോൾ ടൂർണമെന്റിൽ ആര് കിരീടം നേടുമെന്ന ചോദ്യവുമായി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇൻസ്റ്റാ​ഗ്രാമിലൂടെയായിരുന്നു മുഹമ്മദ് ബിൻ റാഷിദിന്റെ ചോദ്യം. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണലും പാരീസ് സെന്റ് ഷെർമെയ്നും (പി.എസ്.ജി) തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആരായിരിക്കും കിരീടം ചൂടുക എന്ന് പ്രവചിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകർക്കായി ഒരു പോൾ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യൻ സമയം മേയ് 30 രാത്രി ഒമ്പതരയ്ക്ക് ആരംഭിക്കുന്ന ചാമ്പ്യൻസ് ഫൈനൽ മത്സരം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഗൾഫ് മേഖലയും ഇതിൽ ഒട്ടും പിന്നിലല്ല. ഏതെങ്കിലും ഒരു ടീമിന് പരസ്യ പിന്തുണ നൽകാതെയുള്ള ഷെയ്ഖ് ഹംദാന്റെ ഈ പോസ്റ്റ്. മത്സരത്തെക്കുറിച്ചുള്ള ആവേശം പങ്കുവെക്കുന്നതിനൊപ്പം തന്റെ ഫോളോവേഴ്സിന് അഭിപ്രായം രേഖപ്പെടുത്താനുള്ള ഒരു ക്ഷണം കൂടിയായിരുന്നു പോസ്റ്റ്.

വെറും ഒരാഴ്ച മുമ്പ്, 22 വർഷത്തിനിടയിൽ ആദ്യമായി ഇം​ഗ്ലീഖ് പ്രീമിയർ ലീഗ് കിരീടം ആഴ്സണൽ സ്വന്തമാക്കിയിരുന്നു. പിന്നാലെ ചരിത്രത്തിലെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിനാണ് ഇന്ന് ബൂട്ട് കെട്ടുന്നത്. കന്നി കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ആഴ്സണൽ കളത്തിൽ ഇറങ്ങുന്നത്. അതേസമയം, നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജി, തുടർച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Content Highlights: The Dubai Crown Prince engaged football enthusiasts by posing a question about the potential winner of the UEFA Champions League. The post generated significant discussion and predictions from fans across social media platforms.

dot image
To advertise here,contact us
dot image