'ഉര്‍വശിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ചിരിച്ച് ചിരിച്ച് ഇരുപത് ടേക്ക് വരെ പോകും'; ജയറാം

ജയറാമും ഉര്‍വശിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'പരിമള ആന്‍ഡ് കോ'

'ഉര്‍വശിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ചിരിച്ച് ചിരിച്ച് ഇരുപത് ടേക്ക് വരെ പോകും'; ജയറാം
dot image

ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം ഉര്‍വശിയുടെ നായകനായി എത്തിയതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം പങ്കുവച്ച് ജയറാം. 'പരിമള ആന്‍ഡ് കോ'യുടെ റിലീസിനോടനുബന്ധിച്ച് കേരളത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം. ജയറാമും ഉര്‍വശിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'പരിമള ആന്‍ഡ് കോ'. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 5 ന് തിയറ്ററുകളിലെത്തും.

'ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം ഉര്‍വശിയുടെ നായകനായി എത്തിയതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്. ആ ഒരു ത്രില്ലില്‍ തന്നെയാണ് ഞങ്ങല്‍ രണ്ടുപേരും അഭിനയിച്ചത്. അത് നല്ല രീതിയില്‍ പാണ്ടിരാജ സര്‍ ഉപയോഗിച്ചു. ഓരോ സീനും രാവിലെ വായിച്ച് കഴിയുമ്പോള്‍. അദ്ദേഹം എഴുതി വച്ചത് പോലെ നിര്‍ബന്ധം പിടിച്ച് അഭിനയിപ്പിക്കാതെ ഞങ്ങളുടേതായ രീതിയില്‍ ചെയ്യാനുള്ള ഫ്രീഡം തന്നിരുന്നു. ഒരുപാട് എന്‍ജോയ് ചെയ്ത സിനിമയായിരുന്നു 'പരിമള ആന്‍ഡ് കോ'. ഉര്‍വശിയുടെ റീയാക്ഷന്‍സ് കാണുമ്പോള്‍ ഞാന്‍ ചിരിച്ച് ഒരുപാട് ടേക്ക് എടുക്കേണ്ടാതായി വന്നിട്ടുണ്ട്. പണ്ടും അങ്ങനെ സംഭവിക്കാറുണ്ടായിരുന്നു ഇപ്പോഴും അതു തന്നെ സംഭവിച്ചു.

ഉള്ളൊഴുക്കിലെ ഉര്‍വശിയുടെ പെര്‍ഫോമന്‍സ് കണ്ടിട്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയി. എന്തൊരു പെര്‍ഫോമന്‍സ് ആണത്. അത് ചെയ്തവര്‍ തന്നെയാണോ ഇതില്‍ പരിമള ആന്‍ഡ് കോ- യില്‍ വന്ന് ഓരോ റിയാക്ഷന്‍സ് ചെയ്യുന്നതെന്ന് ഞാനിങ്ങനെ നോക്കിയിരിക്കും. ഇങ്ങനെയുള്ളവരോട് നമ്മളറിയാതെ തന്നെ ഫാന്‍ ആയിപ്പോകും. ഞാന്‍ ഉര്‍വശിയുടെ വലിയൊരു ഫാന്‍ ആണ്. അതുകൊണ്ട് തന്നെ അവര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ഞാന്‍ നോക്കിയിരിക്കും.

പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബു, മിഷ്‌കിന്‍, സാന്‍ഡി, സഞ്ജനാ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റുപ്രധാനവേഷങ്ങളില്‍.

Content Highlights: Jayaram says he will go through up to twenty takes laughing while acting with Urvashi

dot image
To advertise here,contact us
dot image