കെസി വേണുഗോപാലിനെ മറയാക്കി കോടികൾ തട്ടി; ഗാന്ധി കുടുംബത്തിനെതിരെ ബിജെപി

വാട്ട്‌സ്ആപ്പ് ചാറ്റുകൾ തെളിവുകളാക്കിയാണ് ആരോപണം

കെസി വേണുഗോപാലിനെ മറയാക്കി കോടികൾ തട്ടി; ഗാന്ധി കുടുംബത്തിനെതിരെ ബിജെപി
dot image

ന്യൂഡൽഹി: സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കൾ പണം തട്ടാൻ ശ്രമിച്ചു എന്ന ആരോപണവുമായി ബിജെപി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ കെസി വേണുഗോപാലിനെ മുൻനിർത്തി പണം തട്ടാൻ ശ്രമിച്ചു എന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. വാട്ട്‌സ്ആപ്പ് ചാറ്റുകൾ തെളിവുകളാക്കിയാണ് ആരോപണം.

പ്രിയങ്ക ഗാന്ധിയുടെ പിഎ ഷദാബ് ഖാൻ, കെ സി വേണുഗോപാലിന്റെ പി എ അനസ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരുമായുള്ള വാട്സാപ്പ് ചാറ്റുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വാഗ്ദാനം ചെയ്ത് ഹരിയാനയിൽ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയിൽ നിന്ന് 7 കോടി തട്ടാനായിരുന്നു ശ്രമം എന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.

മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഭർത്താവ് ഗൗരവ് കുമാറിൻ്റെ കയ്യിൽ നിന്നാണ് പണം തട്ടാൻ ശ്രമിച്ചത്. ബാവാൽ സീറ്റ് നൽകാം എന്നായിരുന്നു വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിൻ്റെ മൗനം കുറ്റം സമ്മതിക്കൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പണം ഉണ്ടാക്കാൻ ഉള്ള മാർഗമായി ഗാന്ധി കുടുംബം ഇത് ഉപയോഗിക്കുന്നുവെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.

Content Highlight : The BJP has alleged that crores were collected in a financial fraud by misusing the name of Congress leader KC Venugopal, and has also raised allegations against the Gandhi family. Congress is yet to issue a detailed response.

dot image
To advertise here,contact us
dot image