'വിമാനത്തെ ബോംബിന് സമാനമാക്കി'; അജിത് പവാറിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രോഹിത് പവാർ

പൈലറ്റിനെ മാറ്റിയതിലും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നുണ്ട്

'വിമാനത്തെ ബോംബിന് സമാനമാക്കി'; അജിത് പവാറിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രോഹിത് പവാർ
dot image

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിൽ ഗൂഢാലോചന ആരോപിച്ച് അനന്തരവനും എൻസിപി(എസ് പി) എംഎൽഎ രോഹിത് പവാർ. അപകടം നടന്ന ബരാമതിയിലെ റൺവേ 29 ഏറ്റവും സുരക്ഷിതമാണെന്നും ഇവിടെ ലാൻഡ് ചെയ്യാൻ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും പൈലറ്റ് റൺവേ 11നായി നിർബന്ധം പിടിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വിമാനത്തിൽ കൂടുതൽ ഇന്ധന ടാങ്കുകൾ ശേഖരിച്ച് ബോംബിന് സമാനമാക്കിയതാണ് പലവട്ടം വിമാനം പൊട്ടിത്തെറിക്കാൻ ഇടയാക്കിയത്. വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ ഒരു മിനിറ്റ് മുൻപ് ഓഫ് ചെയ്തു. മാത്രമല്ല വാണിംഗ് സിസ്റ്റം പ്രവർത്തിച്ചില്ലെന്നും രോഹിത് പവാർ ആരോപിക്കുന്നു. പൈലറ്റിനെ മാറ്റിയതിലും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് രോഹിത് പവാറിന്റെ ആവശ്യം.

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ അജിത് പവാറിന്റെ കുടുംബത്തെ അനുവദിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനക്കമ്പനിയായ വിഎസ്ആർ വെൻച്വേഴ്‌സ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. കൃത്രിമങ്ങൾ നടക്കുന്നതിന് മുമ്പ് ഈ കമ്പനിയുടെ കോൺട്രാക്ടുകൾ സർക്കാർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഇക്കഴിഞ്ഞ ജനുവരി 28നാണ് ചാർട്ടേഡ് വിമാനത്തിൽ സ്വന്തം മണ്ഡലമായ ബാരാമതിയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ വിമാനം തകർന്ന് അജിത് പവാർ മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥനും ഫ്‌ളൈറ്റ് ക്രൂവുമുൾപ്പെടെ മറ്റ് നാലുപേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. റൂറൽ ബോഡി തെരഞ്ഞെടുപ്പിന്റെ ഭാഗമായി പബ്ലിക്ക് റാലികളിൽ പങ്കെടുക്കാനിരിക്കവേയാണ് അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്.

Content Highlights: Ajith Pawar's plane crash, MLA Rohit Pawar raises questions

dot image
To advertise here,contact us
dot image