യുവതിയെ പരസ്യമായി ചവിട്ടിയും തൊഴിച്ചും ബിജെപി നേതാവ്; രംഗത്തെത്തി കോണ്‍ഗ്രസ്

മധ്യപ്രദേശ് ബിജെപി പ്രവർത്തക്കരായ സന്തോഷ് പഥക്, രാഹുൽ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസെടുത്തത്

യുവതിയെ പരസ്യമായി ചവിട്ടിയും തൊഴിച്ചും ബിജെപി നേതാവ്; രംഗത്തെത്തി കോണ്‍ഗ്രസ്
dot image

ഭോപ്പാൽ: മധ്യപ്രദേശിൽ യുവതിയെ പരസ്യമായി മ‍ർദ്ദിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം നടന്നത്. യുവതിയെ പരസ്യമായി മർദിച്ചതിനാണ് ബിജെപി നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത്. മധ്യപ്രദേശ് ബിജെപി പ്രവർത്തകരായ സന്തോഷ് പഥക്, രാഹുൽ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസെടുത്തത്. യുവതിയെ അക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ബിജെപി നേതാക്കൾക്കെതിരെ വ്യാപക വിമർശനം ഉയർന്നുവന്നിരുന്നു. ഹേമ സിംഗ് എന്ന യുവതിക്കെതിരെയാണ് ബിജെപി പ്രവർത്തകരുടെ അക്രമം. വാക്ക് തർക്കത്തെ തുടർന്ന് യുവതിയെ ഇവർ ക്രൂരമായി അടിക്കുകയായിരുന്നു. ഉടനടി തന്നെ യുവതിയെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ബിജെപി നേതാക്കൾക്കെതിരെ വ്യാപക വിമർശനം ഉയർന്നു.

'മധ്യപ്രദേശ് കാ ജംഗിൾ രാജ്' എന്ന തലക്കെട്ടോടുക്കൂടി കോൺ​ഗ്രസും വീഡിയോ പങ്ക് വെച്ച് രം​ഗത്തെത്തിയിരുന്നു. ബിജെപി നേതാവിനെ രൂക്ഷമായി വിമർശിക്കുന്ന എക്സ് പോസ്റ്റ് കോൺഗ്രസിൻ്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ചാണ് വിമർശിച്ചത്. ബിജെപി നേതാവ് സന്തോഷ് പഥക് ആണ് നടുറോഡിൽ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതെന്നാണ് കോൺഗ്രസിൻ്റെ എക്സ് പേജിൽ കുറിച്ചത്. 'ഒരു വശത്ത് നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് വേദിയിൽ നിന്ന് സ്ത്രീകളുടെ ബഹുമാനത്തെക്കുറിച്ച് നിരന്തരം വാദിക്കുന്നു മറുവശത്ത്, ബിജെപി നേതാക്കൾ സ്ത്രീകളുടെ ബഹുമാനം കീറിമുറിക്കുന്നു' എന്നായിരുന്നു കോൺഗ്രസിൻ്റെ വിമർശനം. എന്നാൽ ഇത് ആദ്യമായല്ല. ഇത്തരം സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അധികാര ലഹരിയിൽ ബിജെപി നേതാക്കൾ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.

സംഭവത്തിൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പക്ഷെ സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതികളായ സന്തോഷ് പഥകും രാഹുൽ ദ്വിവേദിയും ഒളിവിൽ പോയി. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചെന്നും എസ്പി അരവിന്ദ് ശ്രീവാസ്തവ പറഞ്ഞു.

Content Highlights: Case registered against BJP leader for publicly assaulting woman in Madhya Pradesh

dot image
To advertise here,contact us
dot image