കസ്റ്റമർ റേറ്റിങ്ങ് കുറഞ്ഞു; സൊമാറ്റോ ഡെലിവറി ജീവനക്കാരനെ മർദിച്ച് പിസ്സാ ഹട്ട് ജീവനക്കാരൻ

കസ്റ്റമർ റേറ്റിങ്ങ് കുറയാൻ കാരണം ഡെലിവറി ജീവനക്കാരന്റെ പ്രശ്‌നമാണെന്നായിരുന്നു പിസ്സാ ഹട്ട് ജീവനക്കാരന്‍റെ ആരോപണം

കസ്റ്റമർ റേറ്റിങ്ങ് കുറഞ്ഞു; സൊമാറ്റോ ഡെലിവറി ജീവനക്കാരനെ മർദിച്ച് പിസ്സാ ഹട്ട് ജീവനക്കാരൻ
dot image

ഹൈദരാബാദ്: സ്ഥാപനത്തിന്‍റെ കസ്റ്റമർ റേറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സൊമാറ്റോയുടെ ഡെലിവറി ജീവനക്കാരനെ മർദിച്ച് പിസ്സാ ഹട്ട് ജീവനക്കാരൻ. ഹൈദരാബാദിൽ ഞായറാഴ്ച ആയിരുന്നു സംഭവം.

പിസ്സാ ഹട്ടിൽനിന്നും ഓർഡർ എടുക്കാനായി എത്തിയതായിരുന്നു സൊമാറ്റോ ഡെലിവറി ജീവനക്കാരൻ. ഈ സമയം പിസ്സാ ഹട്ടിലെ ജീവനക്കാരൻ സ്ഥാപനത്തിന്‍റെ റേറ്റിങ്ങുമായി ബന്ധപ്പെട്ട് ഇയാളോട് വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. കസ്റ്റമർ റേറ്റിങ്ങ് കുറയാൻ കാരണം ഡെലിവറി ജീവനക്കാരന്റെ പ്രശ്‌നമാണെന്നായിരുന്നു പിസ്സാ ഹട്ട് ജീവനക്കാരന്‍റെ ആരോപണം. സംസാരം സംഘർഷത്തിലെത്തുകയും പിസ്സാ ഹട്ട് ജീവനക്കാരൻ തന്നെ മർദിക്കുകയും നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തുവെന്ന് ഡെലിവറി ജീവനക്കാരൻ ആരോപിച്ചു. ഇത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്.

അതേസമയം സ്ഥാപനത്തിന് റേറ്റിങ് നൽകുന്നത് കസ്റ്റമർ ആണെന്ന് പറയാൻ താൻ ശ്രമിച്ചുവെന്നും എന്നാൽ അത് കേൾക്കാൻപോലും അവർ കൂട്ടാക്കിയില്ലെന്നും ഡെലിവറി ജീവനക്കാരൻ പറഞ്ഞു.
കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് പിസ്സാ ഹട്ട് ജീവനക്കാരനെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlights:‌ zomato delivery boy assaulted over low rating at hyderabad pizza hut, police charged fir

dot image
To advertise here,contact us
dot image