'2026 ഏപ്രിലിൽ എൻഡിഎ സർക്കാർ'; തമിഴ്നാട് പിടിക്കാൻ ബിജെപി; സ്റ്റാലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

സ്റ്റാലിന്റെ കുടുംബവാഴ്ച അവസാനിപ്പിക്കാനും അമിത് ഷാ ആഹ്വാനം ചെയ്തു

'2026 ഏപ്രിലിൽ എൻഡിഎ സർക്കാർ'; തമിഴ്നാട് പിടിക്കാൻ ബിജെപി; സ്റ്റാലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
dot image

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്റ്റാലിന്റെ തമിഴ്‌നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷയില്ല എന്നും ഹിന്ദുക്കൾക്കും വിശ്വാസത്തിനുമെതിരെ സ്റ്റാലിൻ ആക്ഷേപങ്ങളും ആക്രമണങ്ങളും അഴിച്ചുവിട്ടുവെന്നും അമിത് ഷാ വിമർശിച്ചു. രണ്ട് ദിവസത്തെ തമിഴ്നാട് സന്ദർശനത്തിനിടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

സ്റ്റാലിൻ ഹിന്ദുവിരുദ്ധനാണെന്ന വിമർശനമാണ് അമിത് ഷാ പ്രധാനമായും ഉന്നയിച്ചത്. തമിഴ്‌നാട്ടിൽ ഹിന്ദുക്കൾക്കും ഹിന്ദുവിശ്വാസങ്ങൾക്കുമെതിരെ സ്റ്റാലിൻ ആക്ഷേപങ്ങളും ആക്രമണങ്ങളും അഴിച്ചുവിടുകയാണെന്ന് അമിത് ഷാ ആരോപിച്ചു. അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കിടെ തമിഴ്‌നാട്ടിൽ അപ്രഖ്യാപിത കർഫ്യൂ ഏർപ്പെടുത്തി. മുതിർന്ന നേതാവ് സനാതന ധർമ്മത്തെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യം ചെയ്തു. ഹിന്ദു ഘോഷയാത്രകൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഹിന്ദു വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നതിന് പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. സ്റ്റാലിൻ ഹിന്ദു സമൂഹത്തിനെതിരെ അതിക്രമങ്ങൾ നടത്തിയെന്നും ഭരണഘടനയുടെ പവിത്രതയെ ലംഘിച്ചുവെന്നും അമിത് ഷാ വിമർശിച്ചു.

സ്റ്റാലിന്റെ കുടുംബവാഴ്ച അവസാനിപ്പിക്കാനും അമിത് ഷാ ആഹ്വാനം ചെയ്തു. ഈ കുടുംബവാഴ്ച അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞുവെന്നും സ്റ്റാലിന് മകൻ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കുക മാത്രമാണ് ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അപകടകരമായ ബയോമെഡിക്കൽ മാലിന്യങ്ങൾ സ്റ്റാലിൻ തമിഴ്‌നാട്ടിലെ പുണ്യനദികളിലേക്ക് തള്ളുകയാണ് എന്നും ഇത്തരത്തിൽ തമിഴ്‌നാടിനെ മാലിന്യക്കൂമ്പാരമാക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു. 2026 ഏപ്രിലിൽ തമിഴ്നാട്ടിൽ എൻ‌ഡി‌എ സർക്കാർ രൂപീകരിക്കുമെന്നും വമ്പിച്ച ഭൂരിപക്ഷം ഉറപ്പാക്കാൻ പ്രയത്നിക്കണമെന്നും നേതാക്കളോടും പ്രവർത്തകരോടും അമിത് ഷാ ആഹ്വാനം ചെയ്തു.

ഇന്ന് കാലത്താണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ തമിഴ്‌നാട്ടിലെത്തിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറങ്ങിയ അമിത് ഷായെ കേന്ദ്രമന്ത്രി എൽ മുരുകൻ അടക്കമുള്ളവരാണ് സ്വീകരിച്ചത്. ശേഷം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlights: Union Home Minister Amit Shah said that an NDA government will be formed in April 2026, He strongly criticised Chief Minister M K Stalin during his remarks, highlighting the party’s political strategy and ambitions in the state ahead of the elections.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us