'എന്റെ സ്ഥലത്ത് പണിത ക്ഷേത്രം,എന്തിന് പൊലീസിനെ അറിയിക്കണം';9 പേർ കൊല്ലപ്പെട്ട അപകടത്തിൽ ക്ഷേത്ര സ്ഥാപകൻ

തനിക്കെതിരെ നിരവധി കേസുകളെടുത്തോളൂവെന്നും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും ഹരി മുകുന്ദ പാണ്ട

'എന്റെ സ്ഥലത്ത് പണിത ക്ഷേത്രം,എന്തിന് പൊലീസിനെ അറിയിക്കണം';9 പേർ കൊല്ലപ്പെട്ട അപകടത്തിൽ ക്ഷേത്ര സ്ഥാപകൻ
dot image

അമരാവതി: ഏകാദശി പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഇടത്ത് ആള്‍ക്കൂട്ടാപകടത്തെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിച്ചതില്‍ വിചിത്ര ന്യായവുമായി തിരുമല വെങ്കടേശ്വര സ്വാമി ക്ഷേത്ര സ്ഥാപകന്‍. തന്റെ സ്വന്തം സ്ഥലത്താണ് ക്ഷേത്രം പണിതതെന്നും അതുകൊണ്ട് താന്‍ എന്തിനാണ് പൊലീസിനെയും ഭരണകൂടത്തെയും ഏകാദശിയുമായി ബന്ധപ്പെട്ട വിവരം അറിയിക്കുന്നതെന്നുമായിരുന്നു 94കാരനായ ഹരി മുകുന്ദ പാണ്ടയുടെ വാദം. തനിക്കെതിരെ നിരവധി കേസുകളെടുത്തോളൂവെന്നും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പറഞ്ഞു.

'ക്ഷേത്രത്തില്‍ പൊതുവേ കുറച്ച് പേര്‍ മാത്രമേ വരാറുള്ളു. ദേവിയുടെ ദര്‍ശനത്തിന് ശേഷം ഭക്തര്‍ പ്രസാദം വാങ്ങി തിരിച്ചുപോകും. എന്റെ പണം കൊണ്ടാണ് ഞാന്‍ ഭക്ഷണവും പ്രസാദവും ഒരുക്കുന്നത്. എന്നാല്‍ ഇന്നലെ പകല്‍ ഒമ്പത് ആകുമ്പോഴേക്കും പെട്ടെന്ന് ആള്‍ക്കൂട്ടമുണ്ടായി. പാകം ചെയ്ത പ്രസാദം കഴിഞ്ഞു. ഭക്ഷണം തയ്യാറാക്കാനുള്ള സമയവും ലഭിച്ചില്ല', അദ്ദേഹം പറഞ്ഞു.

അതേസമയം ചടങ്ങിനെക്കുറിച്ച് നേരത്തെ പൊലീസിനെ അറിയിച്ചിരുന്നെങ്കില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചിരുന്നു. ക്ഷേത്ര ഭാരവാഹികളെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി കേസില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അപകടം നടന്നയുടനേ ക്ഷേത്രം അടച്ചുപൂട്ടിയിട്ടുണ്ട്. പരിസരത്ത് പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഒരു കവാടം മാത്രമുണ്ടായത് അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നാല് മാസങ്ങള്‍ക്ക് മുമ്പാണ് ആന്ധ്രയിലെ ശ്രീകാകുളം ജില്ലയില്‍ ഹരി മുകുന്ദ പാണ്ട ക്ഷേത്രം പണിതത്. ഇതിനകം തന്നെ ചിന്ന തിരുപതി, മിനി തിരുപതി എന്ന പേരില്‍ ക്ഷേത്രം അറിയപ്പെട്ടു. എന്നാല്‍ പണി പൂര്‍ണമായും അവസാനിക്കാത്ത ക്ഷേത്രത്തില്‍ ഇന്നലെ നടത്തിയ ഏകാദശി ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം ഒമ്പത് പേര്‍ കൊല്ലപ്പെടുകയായിരുന്നു.

Content Highlights: Andhra Temple Priest responds On Stampede

dot image
To advertise here,contact us
dot image