പുരുഷ വന്ധ്യതയുടെ പ്രധാന ലക്ഷണങ്ങള്‍ അറിയാം

എല്ലാ പുരുഷന്മാരും അറിഞ്ഞിരിക്കണം പുരുഷ വന്ധ്യതയുടെ ഈ പ്രധാന ലക്ഷണങ്ങള്‍

പുരുഷ വന്ധ്യതയുടെ പ്രധാന ലക്ഷണങ്ങള്‍ അറിയാം
dot image

കുട്ടികളുണ്ടാവാതെ വിഷമിക്കുന്ന ധാരാളം ദമ്പതികളുണ്ട്. പക്ഷേ വന്ധ്യത സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല. വന്ധ്യതയുടെ ലക്ഷണങ്ങള്‍ പുരുഷന്മാരിലും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് പറയുകയാണ് ഗുജറാത്തിലെ വഡോരയിലുളള ഇന്ദിര ഐവിഎഫിലെ ഗൈനക്കോളജഡിസ്റ്റ് ഡോ. വിശാല്‍ താക്കൂര്‍.

എന്താണ് പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍

ഇക്കാര്യത്തെക്കുറിച്ച് ഡോക്ടര്‍ താക്കൂര്‍ പറയുന്നത്, 'നിങ്ങളും പങ്കാളിയും ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ടും നടക്കാതെ വരുമ്പോള്‍ അത് സ്ത്രീയുടെ പ്രശ്‌നമായി മാത്രം കാണരുതെന്നാണ്. ഏകദേശം 3 ദമ്പതികളില്‍ ഒന്നില്‍ പുരുഷ വന്ധ്യതയാണ് ഇതിനുള്ള കാരണമായി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ പല പുരുഷന്മാരും ലക്ഷണങ്ങളെ അവഗണിക്കുകയും രോഗനിര്‍ണ്ണയവും ചികിത്സയും വൈകിപ്പിക്കുകയും ചെയ്യുകയാണ് പതിവ്.

പ്രായം, ജീവിതശൈലി, മൊത്തത്തിലുളള ആരോഗ്യം എന്നിവ വളരെ പ്രധാനമാണ്. സമ്മര്‍ദ്ദം, പുകവലി, പൊണ്ണത്തടി, അല്ലെങ്കില്‍ മോശം ഭക്ഷണക്രമം തുടങ്ങിയ ലളിതമായ ഘടകങ്ങള്‍ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. മാത്രമല്ല പുരുഷന്മാരിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, അണുബാധകള്‍, അല്ലെങ്കില്‍ പ്രത്യുല്‍പ്പാദന ക്ഷമത കുറയ്ക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണമാകാം. ഇതില്‍ പലതും നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിക്കാന്‍ കഴിയും എന്നതാണ് വാസ്തവം.

പുരുഷ വന്ധതയുടെ ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്

1 ലൈംഗിക താല്‍പര്യം കുറയുന്നു

നിങ്ങളുടെ ലൈംഗിക താല്‍പര്യം വളരെക്കാലമായി കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഹോര്‍മോണ്‍ വ്യതിയാനങ്ങളെയോ അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങളെയോ സൂചിപ്പിക്കാം.

2 ഉദ്ധാരണം നിലനിര്‍ത്താനുള്ള ബുദ്ധിമുട്ട്

പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്കോ രക്തപ്രവാഹം മോശമാകുന്നതിനെയോ ആണ് സൂചിപ്പിക്കുന്നത്

3 വൃഷണങ്ങളില്‍ വേദന, നീര്‍വീക്കം അല്ലെങ്കില്‍ മുഴ

ഈ ലക്ഷണങ്ങള്‍ വെരിക്കോസീസിന്റെ (വൃഷണ സഞ്ചിയിലെ സിരകള്‍ വലുതാകല്‍) അല്ലെങ്കില്‍ അണുബാധയുടെ ലക്ഷണമാകാം. ഇവ രണ്ടും ബീജ ഉത്പാദനത്തെ തടസ്സപ്പെടുത്താം.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്

ദമ്പതികള്‍ ഒരു വര്‍ഷത്തിലേറെയായി ശ്രമിച്ചിട്ടും വിജയിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ സ്ത്രീക്ക് 35 വയസ്സിന് മുകളില്‍ പ്രായമുണ്ടെങ്കില്‍ ഇരുവരും ഒരു സ്‌പെഷ്യലിസ്റ്റിനെ കാണേണ്ടതാണ്. വന്ധ്യത ആരുടേയും കുറ്റമല്ല. അതൊരു മെഡിക്കല്‍ അവസ്ഥയാണെന്ന് ഡോക്ടര്‍ താക്കൂര്‍ പറയുന്നു. പുരുഷ വന്ധ്യതയുടെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുകയും സമയത്ത് ചികിത്സ തേടുകയും ചെയ്താല്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ മാറുന്നതാണ്.

Content Highlights :Know the main symptoms of male infertility





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image