

കോഴിക്കോട്: ലിങ്ക് റോഡിൽ കത്തിക്കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്. വട്ടാംപൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ലിങ്ക് റോഡിലെ ഹോട്ടൽ ജീവനക്കാരനായ ബജീഷിന് പുലർച്ചെ രണ്ട് മണിയോടെ കുത്തേൽക്കുകയായിരുന്നു.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ബജീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ ആയതിനാൽ പ്രതിയെ കുറിച്ചുള്ള വിവരം ബജീഷിൽ നിന്ന് ലഭിച്ചിട്ടില്ല. ഇയാൾക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശേഷം മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം.
Content Highlights : Young man seriously injured in stabbing at kozhikode