'അപ്പോൾ ശരി എന്നെങ്കിലും കാണാം…'; ഡീയസ് ഈറെ തിയേറ്ററിൽ തകർത്തോടുമ്പോൾ പ്രണവ് മോഹൻലാൽ എയർപോർട്ടിൽ

കൊച്ചി എയർപോർട്ടിൽ വെച്ച് പ്രണവിനെ കണ്ട വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

'അപ്പോൾ ശരി എന്നെങ്കിലും കാണാം…'; ഡീയസ് ഈറെ തിയേറ്ററിൽ തകർത്തോടുമ്പോൾ പ്രണവ് മോഹൻലാൽ എയർപോർട്ടിൽ
dot image

തിയേറ്ററുകളിൽ തന്റെ പുതിയ ചിത്രമായ ഡീയസ് ഈറെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ യാത്ര പോകാൻ ഒരുങ്ങി പ്രണവ്. കൊച്ചി അന്താരാഷ്ട്ര എയർപോർട്ടിൽ വെച്ച് പ്രണവിനെ കണ്ട വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വണ്ടിയിൽ നിന്നും ചാടി ഇറങ്ങി ട്രോളി ബാഗും എടുത്ത് മാസ്ക് വെച്ച് പോകുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

'അടുത്ത സൂപ്പർഹിറ്റ് താരം കുറച്ച് സമയമെടുക്കും', 'ഒന്ന് മല കയറിയിട്ട് വരാം', 'നിങ്ങൾ എന്റെ പടമൊക്കെ കണ്ടിരിക്ക്…ഞാൻ പോയിട്ട് വരാം', 'ഇനി അടുത്ത വർഷം കാണാം','ഇത് എങ്ങോട്ടാണ് മോനെ', എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രം ചെയ്യുന്ന ആളാണ് പ്രണവ്. അതിനാൽ ഇനി അടുത്ത ചിത്രം ഉടനെ ഉണ്ടാകില്ലെന്നാണ് സൂചന.

അതേസമയം, പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. ആദ്യ ദിനം 5 കോടിക്കടുത്ത് ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4 . 50 കോടി കളക്ഷൻ സിനിമ ഇന്ത്യയിൽ നിന്ന് നേടിയിട്ടുണ്ട്. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്.

Content Highlights: Pranav Mohanlal is all set to leave while his film getting good response

dot image
To advertise here,contact us
dot image