

തിരുവനന്തപുരം: നെടുമങ്ങാട് പെപ്പർ സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമം. രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നെടുമങ്ങാട്- വെള്ളനാട് റോഡിലാണ് സംഭവം. മുണ്ടേല സ്വദേശി സുലോചനയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച അരുവിക്കര സ്വദേശികളായ നൗഷാദ് (31) അൽ അസർ (35) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു.
Content Highlights : Attempt to theft the gold by spraying pepper spray in Nedumangad