

ആശങ്കകൾക്ക് വിരാമം. ഇന്ത്യയും ദക്ഷിണാഫ്രിക്ക തമ്മിലുള്ള വനിതാ ഏകദിന ലോകകപ്പ് ഫൈനൽ ഇന്ന് തന്നെ നടക്കും. വൈകീട്ട് അഞ്ചുമണി മുതലാണ് മത്സരം ആരംഭിക്കുക. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുത്തു.
നേരത്തെ മഴ മൂലം മൂന്ന് മണിക്ക് ആരംഭിക്കേണ്ട മത്സരം രണ്ട് മണിക്കൂർ വൈകിയിരുന്നു. നിലവിൽ 50 ഓവർ മത്സരം തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇനിയും മഴ ഇടക്ക് പെയ്താൽ ഓവർ ചുരുക്കും.
അതേ സമയം മഴ മൂലം ഇന്ന് മത്സരം പാടെ ഉപേക്ഷിച്ചാൽ റിസർവ് ഡേ ആയി നാളെയുണ്ട്. റിസർവ് ഡേയിലും മഴ കളി മുടക്കിയാലോ? ലോകകപ്പ് ഇരു രാജ്യങ്ങളും ചേർന്ന് പങ്കുവക്കും.
Content Highlights: Women's ODI World Cup final; india vs south africa toss updates