'ആ നിലവിളികൾ എന്നെ വേട്ടയാടുന്നു; ഇനി ഒരിക്കലും എസി പ്രൈവറ്റ് സ്ലീപ്പർ ബസിൽ കയറാൻ മനസ് അനുവദിക്കില്ല'

അപകടത്തെ അതിജീവിച്ച 27കാരൻ പറയുന്നു

'ആ നിലവിളികൾ എന്നെ വേട്ടയാടുന്നു; ഇനി ഒരിക്കലും എസി പ്രൈവറ്റ് സ്ലീപ്പർ ബസിൽ കയറാൻ മനസ് അനുവദിക്കില്ല'
dot image

ബെംഗളൂരു: കുര്‍ണൂരില്‍ 20 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് 27കാരനായ ജയന്ത് കുശ്വാഹ ഇനിയും മുക്തനായിട്ടില്ല. അപകടം നടക്കുമ്പോള്‍ യജന്ത് കുശ്വാഹയും ബസില്‍ ഉണ്ടായിരുന്നു. ഇനിയൊരിക്കലും എസി പ്രൈവറ്റ് സ്ലീപ്പര്‍ ബസില്‍ കയറാന്‍ കഴിയാത്ത വിധം മനസ് മരവിച്ചതായി യജന്ത് പറഞ്ഞു. അപകടത്തെ അതിജീവിച്ചു എന്നത് ശരിയാണ്. എന്നാല്‍ ആ ഓര്‍മകള്‍ ഇപ്പോഴും ഉള്ളില്‍ വിങ്ങലാണ്. ആളിപ്പടര്‍ന്ന തീയും അതിനിടയില്‍ ഉയര്‍ന്ന നിലവിളികളും ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്നും യജന്ത് പറഞ്ഞു.

പരിശീലനക്കുറവുള്ള ജീവനക്കാരനാണ് ഇത്തരത്തിലുള്ള ബസുകളില്‍ കൂടുതലും ജോലി ചെയ്യുന്നതെന്ന് യജന്ത് പറയുന്നു. തീപിടിത്തമുണ്ടായപ്പോള്‍ എന്തുചെയ്യണമെന്ന് ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റുകള്‍ എവിടെയാണെന്ന് യാത്രക്കാര്‍ക്ക് അറിയില്ലായിരുന്നു. വളരെ വേഗം തീപടര്‍ന്നുപിടിച്ചു. ആ സംഭവത്തിന് ശേഷം ശരിയായ രീതിയില്‍ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും യജന്ത് കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 24-ന് പുലര്‍ച്ചയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ബൈക്കുമായി കൂട്ടിയിടിച്ച് ബസില്‍ തീപടരുകയായിരുന്നു. ബസിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ നിന്ന് തീപടരുകയും ബസിലേക്ക് പടര്‍ന്നുപിടിക്കുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അപകടത്തിന് തൊട്ടുമുന്‍പ് ഇയാള്‍ അലക്ഷ്യമായി ബൈക്ക് ഓടിക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. അപകടത്തിന് മുന്‍പ് ഇയാളും മറ്റൊരാളും ബൈക്കില്‍ ഒരു പെട്രോള്‍ പമ്പില്‍ എത്തുന്നതാണ് വീഡിയോയില്‍. അല്‍പസമയം യുവാക്കള്‍ പെട്രോള്‍ പമ്പില്‍ ചെലവഴിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിന് ശേഷം യുവാവ് ബൈക്കുമായി പെട്രോള്‍ പമ്പില്‍ നിന്ന് മുന്നോട്ടുപോകുകയാണ്. ഇതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് വീഴാന്‍ പോകുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബസിലേയ്ക്ക് ബൈക്ക് ഇടിച്ചുകയറി വന്‍ ദുരന്തമുണ്ടായത്.

Content Highlights: Jayant Kushwa,bus tragedy survivor said causes of repeated bus fires in the country

dot image
To advertise here,contact us
dot image