

ദുബായ്: മലപ്പുറം കൊടിഞ്ഞി സ്വദേശി ദുബായിൽ മരിച്ചു. കൊടിഞ്ഞി സെൻട്രൽ ബസാർ പനക്കൽ മുഹമ്മദിന്റെ മകൻ റിയാസ്(46)ആണ് മരിച്ചത്. ഒക്ടോബർ 27ന് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ഏറെക്കാലം ദുബായ് ഗോൾഡ് സൂഖിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം എട്ട് വർഷം മുൻപാണ് നാട്ടിലേക്ക് അവസാനമായി പോയത്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് കൊടിഞ്ഞിയിൽ കബറടക്കി.
ഖദീജയാണ് മാതാവ്. ഭാര്യ ജമീല. മുഹമ്മദ് സിനാൻ(അബൂദാബി), അബ്ദുറഹ്‌മാൻ, മുസമ്മിൽ, ഫാത്തിമ ശദ എന്നിവരാണ് മക്കൾ. ഹമീദ്(ദുബായ്), ഇസ്മായിൽ (ഷാർജ), സുലൈഖ, റംല, മൈമൂന, പരേതനായ പി ഹസ്സൻ കുട്ടി, സഫിയ എന്നിവർ സഹോദരങ്ങളാണ്.
Content Highlights : A native of Malappuram, died in Dubai