

അമരാവതി: ആന്ധ്രപ്രദേശിലെ ശ്രീകാകുളം കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. ഇതേ തുടര്‍ന്ന് ക്ഷേത്ര ഉടമയായ ഹരി മുകുന്ദ പാണ്ഡയ്ക്ക് എതിരെ പൊലീസ് കേസെടുത്തു.
ഇന്നലെയായിരുന്നു സംഭവം. ഏകാദശിയോടനുബന്ധിച്ച ചടങ്ങുകൾക്ക് വലിയ തിരക്കായിരുന്നു ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഇതിനിടെയാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് പത്ത് പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പതിനഞ്ച് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപയും നല്‍കും.
കാര്‍ത്തിക മാസത്തിലെ ഏകാദശി ആന്ധ്രയില്‍ വിശേഷ ദിവസമാണ്. ഇതിനോടനുബന്ധിച്ച് നിരവധി പേരാണ് വർഷം തോറും ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നത്. 3000 പേര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രത്തില്‍ ഇത്തവണ 25000-ത്തോളം പേര്‍ എത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. പരിപാടിക്ക് കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
Content Highlights: Andhra's Srikakulam temple stampede incident,temple found to be built without permission