മേഘാലയയില്‍ വലിയ രാഷ്ട്രീയ നീക്കം; മുന്‍ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ സഹോദരന്‍ സെനിത് സാങ്മ കോണ്‍ഗ്രസില്‍

മുകുള്‍ സാങ്മയുടെ സഹോദരനും മുന്‍ മന്ത്രിയുമായ സെനിത് സാങ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

മേഘാലയയില്‍ വലിയ രാഷ്ട്രീയ നീക്കം; മുന്‍ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ സഹോദരന്‍ സെനിത് സാങ്മ കോണ്‍ഗ്രസില്‍
dot image

ന്യൂഡൽഹി: മേഘാലയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മയുടെ സഹോദരനും മുന്‍ മന്ത്രിയുമായ സെനിത് സാങ്മ തൃണമൂൽകോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മേഘാലയ തൃണമൂൽ കോണ്‍ഗ്രസ് പ്രസിഡൻ്റ് ചാള്‍സ് പിന്‍ഗ്രോപ്പിന് അയച്ച രാജികത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. രാജി കത്തിൽ സെനിത് സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചതായും ചാള്‍സ് അറിയിച്ചു.

സെനിത്ത് സാങ്മയുടെ കോണ്‍ഗ്രസിലെ പുനഃപ്രവേശനത്തിന് അംഗീകാരം നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മേഘാലയിലെ പാര്‍ട്ടി ചുമതലയുള്ള ഡോ എ ചെല്ലകുമാറിനെ അറിയിച്ചു.എഐസിസി നേതാക്കളുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച സെനിത്ത് കോണ്‍ഗ്രസില്‍ വീണ്ടും ചേരുമെന്നും വ്യത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്ത് ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന മുകുള്‍ സാങ്മ 2021ലാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. സെനിത്തും മുകുളിനൊപ്പം ചേര്‍ന്നു. മുകുളിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നതില്‍ പ്രധാനിയായിരുന്ന സെനിത്തിനെ എത്തിക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

സെനിത്തിൻ്റെ തിരിച്ച് വരവ് അദ്ദേഹത്തിന് സ്വാധീനമുള്ള ഗാരോ ഹിൽസിൽ നടക്കാൻ പോകുന്ന ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പിലും 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്.

53 വയസ്സുകാരനായ സെനിത്ത് സാങ്മ 2003, 2013, 2018 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിലാണ് വിജയിച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ആയി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മേഘാലയ യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ്, എഐസിസി സെക്രട്ടറി എന്നീ പാർട്ടി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Content Highlight : Former Meghalaya CM Mukul Sangma's brother leaves Trinamool Congress to join Congress

dot image
To advertise here,contact us
dot image