

ഇക്കൊല്ലം തമിഴിൽ വിരളിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ഹിറ്റടിച്ചിട്ടുള്ളൂ. അക്കൂട്ടത്തിൽ ആരാധകർ ഏറ്റവും കൂടുതൽ പ്രശംസിച്ച സിനിമകളിൽ ഒന്നായിരുന്നു ടൂറിസ്റ്റ് ഫാമിലി. ചെറിയ ബജറ്റിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് കോടികൾ കൊയ്ത്തിരുന്നു. ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എൻ്റർടൈയ്നർ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. 'ആവേശം' എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് ഇപ്പോഴിതാ സിനിമയുടെ നേട്ടത്തിൽ സംവിധായകന് ബി എം ഡബ്ല്യു കാർ സമ്മാനമായി നൽകിയിരിക്കുകയാണ് പ്രൊഡ്യൂസർ.
സിനിമയുടെ സംവിധായകൻ അബിഷൻ ജിവിന്തിന്റെ വിവാഹമാണ് ഒക്ടോബർ 31 ന്. വിവാഹ സമ്മാനം കൂടിയായാണ് നിർമാതാവ് കാർ നൽകിയിരിക്കുന്നത്. 15 കോടി ബഡ്ജറ്റിൽ ഒരുക്കിയ ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 80 കോടിയ്ക്കടുത്ത് കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും ഒപ്പം എംആര്‍പി എന്റര്‍ടൈയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ടൂറിസ്റ്റ് ഫാമിലി നിര്‍മിച്ചത്.
Producer of #TouristFamily has gifted a BMW car to Director/Actor #Abishan as a wedding present. His marriage is scheduled on Oct 31st ♥️✨ pic.twitter.com/IiLsAvfW9t
— AmuthaBharathi (@CinemaWithAB) October 28, 2025

യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷന്‍ ജിവിന്ത് ആണ്. ഷോണ്‍ റോള്‍ഡന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത് . നേരത്തെ ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതമൊരുക്കിയതും ഷോണ്‍ റോള്‍ഡന്‍ ആയിരുന്നു. അരവിന്ദ് വിശ്വനാഥന്‍ ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയുടെ എഡിറ്റിംഗ് ഭരത് വിക്രമന്‍ ആണ്.
Content Highlights: Producer gives BMW to director as wedding gift