

ആലപ്പുഴ: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. ലാപ്‌ടോപ് ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തു. റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് 11 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ചാക്കില്‍ കെട്ടിയ നിലയില്‍ 19 ബാഗുകളില്‍ നിന്നായാണ് കഞ്ചാവ് പിടികൂടിയത്. ആലപ്പുഴ റെയില്‍ വേ പൊലീസാണ് കഞ്ചാവുമായി എത്തിയവരെ പിടികൂടിയത്. ആര്യനാട്, കാട്ടാക്കട, മലയിന്‍കീഴ്, പേയാട് തുടങ്ങിയ ഭാഗങ്ങളിലും പരിശോധന നടത്തി. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Content Highlight; Cannabis hidden in laptop bag seized in Alappuzha