

പാറ്റ് കമ്മിൻസിന്റെ അഭാവം മൂലം പെർത്തിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ നയിക്കുക സ്റ്റീവ് സ്മിത്താണ്. ഇപ്പോഴിതാ പെർത്തിലെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലിക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സ്മിത്ത്.
ഇംഗ്ലണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ പിച്ചിന്റെ അവസ്ഥയിലെ വ്യത്യാസം ഓസ്‌ട്രേലിയയുടെ താൽക്കാലിക ക്യാപ്റ്റൻ എടുത്തുകാണിച്ചതോടെ, പരമ്പരയ്ക്ക് മുമ്പ് ഇരു ടീമുകളും തമ്മിലുള്ള വാക്കുതർക്കങ്ങൾക്കിടെയാണ് സ്മിത്തിന്റെ മുന്നറിയിപ്പ്.
ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും, ബാസ് ബോൾ ശൈലിയുമായി എത്തുമ്പോൾ അത് ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ നാല് വർഷമായി ഓസ്‌ട്രേലിയൻ പിച്ചുകൾ സീം ബൗളിംഗിനെ കൂടുതൽ ഇഷ്ടപ്പെടുന്നു. അതിനാൽ പിച്ചിനെ ബഹുമാനിച്ച് കളിക്കാൻ ഇംഗ്ലീഷ് താരങ്ങളെ ഉപദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:Bass ball won't work here'; Steve Smith warns England ahead of Ashes Test