രാജമൗലി അല്ലേ… പ്രതീക്ഷിക്കാം, ബാഹുബലിയുടെ മൂന്നാം ഭാഗം ഒരുങ്ങുന്നത് എഐയിൽ; റിപ്പോർട്ട്

ബാഹുബലിയുടെ മൂന്നാം ഭാഗം ഒരുങ്ങുന്നത് എഐയിൽ; റിപ്പോർട്ട്

രാജമൗലി അല്ലേ… പ്രതീക്ഷിക്കാം, ബാഹുബലിയുടെ മൂന്നാം ഭാഗം ഒരുങ്ങുന്നത് എഐയിൽ; റിപ്പോർട്ട്
dot image

ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ ചിത്രമായിരുന്നു രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. കളക്ഷൻ റെക്കോർഡുകളിൽ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല തെലുങ്ക് ഇൻഡസ്ട്രിയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനും സിനിമയ്ക്കായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും വലിയ സ്വീകരണമാണ് ലഭിച്ചത്. ബാഹുബലിക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യം ആരും സ്ഥിരീകരിച്ചിരുന്നില്ല. കോമിക്കുകളിലൂടെയും, ടിവി പരമ്പരകളിലൂടെയും ബാഹുബലി എത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ട്.

ഇപ്പോഴിതാ രാജമൗലി ബാഹുബലിയുടെ മൂന്നാം ഭാഗം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആനിമേഷൻ എന്നിവ ഉപയോഗിച്ച് നിർമിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോട്ടുകൾ. തെലുങ്ക് മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജമൗലിയുമായി അടുത്ത് നിൽക്കുന്ന വ്യത്തങ്ങളിൽ നിന്ന് ഡെക്കാൻ ക്രോണിക്കൾ റിപ്പോർട്ട് ചെയ്യുന്ന വാർത്ത പ്രകാരം ബാഹുബലി 3 ന്റെ ആനിമേറ്റഡ് പതിപ്പ് രാജമൗലിയുടെ പരിഗണനയിലുണ്ട്, നിർമ്മാതാക്കളുമായി ഇതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഈ പ്രോജക്റ്റ് ഉടൻ തന്നെ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ബാഹുബലിയുടെ പത്താം വർഷം കണക്കിലെടുത്ത് സിനിമ വീണ്ടും തിയേറ്ററിൽ എത്താനിരിക്കുകയാണ്. 'ബാഹുബലി ദി എപ്പിക്ക്' എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്യുന്നത്. 2015ൽ ബാഹുബലി - ദി ബിഗിനിംങ് എന്ന ആദ്യ ഭാഗവും 2017 ൽ ബാഹുബലി 2 - ദി കൺക്ലൂഷനും ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു. ഒക്‌ടോബർ 31 നാണ് റിലീസ്. ചിത്രം ഇന്ത്യയിൽ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

Content Highlights: Reports say that the third part of Baahubali is being prepared in AI

dot image
To advertise here,contact us
dot image