

യുഎഇയിൽ സ്വർണവിലയിൽ ഇന്ന് ചാഞ്ചാട്ടം. രാവിലെ കനത്ത ഇടിവിന് ശേഷം വൈകുന്നേരമായപ്പോൾ സ്വർണ വില തിരിച്ചുകയറി. ഇന്നലത്തെ വിലയേക്കാൾ 12 ദിർഹത്തിലധികം കുറവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. എന്നാൽ വൈകുന്നേരമായപ്പോൾ നാല് ദിർഹത്തോളം വർദ്ധനവും രേഖപ്പെടുത്തി.
24-കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് രാവിലെ 470 ദിർഹവും 06 ഫിൽസുമായിരുന്നു വില. ഇന്നലെ 482 ദിർഹവും 41 ഫിൽസുമായിരുന്നു 24-കാരറ്റ് സ്വർണത്തിന് വിലയുണ്ടായിരുന്നത്. എന്നാൽ വൈകുന്നേരമായപ്പോൾ തിരിച്ചുകയറിയ വില 476 ദിർഹവും 21 ഫിൽസിലുമെത്തി.
സമാനമായി 22-കാരറ്റ് സ്വർണത്തിന്റെ വിലയിലും ചാഞ്ചാട്ടമുണ്ടായി. രാവിലെ ഗ്രാമിന് 430 ദിർഹമായിരുന്നു 22-കാരറ്റ് സ്വർണത്തിന്റെ വിലയുണ്ടായിരുന്നത്. വൈകുന്നേരവും വില 436 ദിർഹത്തിലേക്കുയർന്നു. ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഏകദേശം 12 ദിർഹത്തിൻ്റെ കുറവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. എന്നാൽ വൈകുന്നേരമായപ്പോൾ വില ആറ് ദിർഹം വർദ്ധിച്ചു.
21-കാരറ്റ് സ്വർണത്തിന്റെ വിലയിലും ചാഞ്ചാട്ടമുണ്ടായി. രാവിലെ ഗ്രാമിന് 411 ദിർഹമായിരുന്നു വില. വൈകുന്നേരം വില 416 ദിർഹമായി വർദ്ധിച്ചു. ഇന്നലത്തെ വിലയേക്കാൾ 11 ദിർഹത്തിന്റെ വർദ്ധനവാണ് രാവിലെ രേഖപ്പെടുത്തിയത്. എന്നാൽ വൈകുന്നേരമായപ്പോൾ ഇത് അഞ്ച് ദിർഹം വർദ്ധിച്ചു.
18-കാരറ്റ് സ്വർണത്തിന് ഗ്രാമിന് 357 ദിർഹമാണ് ഇന്ന് വൈകുന്നേരത്തെ വില. രാവിലെ 352 ദിർഹമായിരുന്നു വില. ശനിയാഴ്ചത്തെ വിലയിൽ നിന്ന് രാവിലെ ഒമ്പത് ദിർഹത്തിന്റെ കുറവ് 18-കാരറ്റ് സ്വർണവിലയിൽ രേഖപ്പെടുത്തി. എന്നാൽ വൈകുന്നേരമായപ്പോൾ അഞ്ച് ദിർഹം വർദ്ധിച്ചു.
Content Highlights: Gold prices fluctuate in the UAE today