മഴപ്പേടി വേണ്ട; കാന്‍ബറയിലുണ്ടാകുക റൺ മഴ; ഇന്ത്യ-ഓസീസ് ആദ്യ ടി20 പിച്ച് റിപ്പോർട്ട്

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര നാളെ ആരംഭിക്കുകയാണ്.

മഴപ്പേടി വേണ്ട; കാന്‍ബറയിലുണ്ടാകുക റൺ മഴ; ഇന്ത്യ-ഓസീസ് ആദ്യ ടി20 പിച്ച് റിപ്പോർട്ട്
dot image

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര നാളെ ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഏകദിന പരമ്പര കെെവിട്ട ഇന്ത്യക്ക് ടി20 പരമ്പര നേടേണ്ടത് അഭിമാന പ്രശ്നമാണ്. ടി20 ലോകകപ്പിന് നാല് മാസം മാത്രം ദൂരമുള്ളപ്പോൾ നടക്കുന്ന ഓസീസ് ടി20 പരമ്പര വളരെ പ്രധാനപ്പെട്ടതാണ്.

അതേ സമയം റണ്ണൊഴുകുന്ന പിച്ചാണ് നാളെ മത്സരം നടക്കുന്ന കാന്‍ബറയിലേത്. ചരിത്രത്തില്‍ ഇതുവരെ 22 ടി20 മത്സരങ്ങള്‍ക്ക് വേദിയായ ഈ വേദിയില്‍ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ 150 റണ്‍സാണ്. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം നേടിയ 195 ആണ്. പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് കാന്‍ബറയിലേത്.

മികച്ച ബാറ്റിംഗ് വിക്കറ്റായിട്ടാണ് മാനുക ഓവലിലെ പിച്ച് അറിയപ്പെടുന്നത്. ആദ്യം ബാറ്റ് ചെയ്ത ടീം പത്ത് തവണയാണ് ഇവിടെ ജയിച്ചത്. കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം മഴയ്ക്ക് സാധ്യതയില്ല.

Content Highlights: India-Australia first T20 pitch report

dot image
To advertise here,contact us
dot image