കരൂര്‍ ദുരന്തം; ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍

കരൂര്‍ ദുരന്തത്തിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്

കരൂര്‍ ദുരന്തം; ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍
dot image

കരൂര്‍: കരൂര്‍ ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. കരൂര്‍ ദുരന്തത്തിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ദിണ്ഡിക്കൽ അടുത്ത് വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് വിവരം. മനപൂര്‍വ്വമല്ലാത്ത നരഹസ്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മതിയഴകനെതിരെ കേസെടുത്തത്.

അതേസമയം സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്ഐആഫിൽ നടൻ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്‍വം വൈകിച്ചെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു. നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തി.

പരിപാടിക്കിടെ ബോധരഹിതരായി 11 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസ്സവുമുണ്ടായെന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്റെ കോപ്പി റിപ്പോര്‍ട്ടറിന് ലഭിച്ചു. 'വിജയ് 4 മണിക്കൂര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. ഇതാണ് ആളുകള്‍ തടിച്ചു കൂടാന്‍ കാരണമായത്. മണിക്കൂറുകള്‍ കാത്തിരുന്ന ആളുകള്‍ തളര്‍ന്ന് വീഴുകയായിരുന്നു. പൊലീസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംഘാടകര്‍ ഒന്നും ചെയ്തില്ല', എഫ്‌ഐആറില്‍ പറയുന്നു.

Content Highlights: TVK Leader Mathiyazhagan Arrested

dot image
To advertise here,contact us
dot image