'മിഠായി മോഷ്ടിക്കുംപോലെ സിനിമാവ്യവസായത്തെ കവരുന്നു'; വിദേശ സിനിമയ്ക്ക് 100% താരിഫ് ഏര്‍പ്പെടുത്തി ട്രംപ്

അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന ഏതൊരു സിനിമയ്ക്കും 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്

'മിഠായി മോഷ്ടിക്കുംപോലെ സിനിമാവ്യവസായത്തെ കവരുന്നു'; വിദേശ സിനിമയ്ക്ക് 100% താരിഫ് ഏര്‍പ്പെടുത്തി ട്രംപ്
dot image

വാഷിംഗ്ടണ്‍: വിദേശ സിനിമകള്‍ക്ക് താരിഫ് പ്രഖ്യാപിച്ച് അമേരിക്ക. വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ മോഷിക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടി. അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന ഏതൊരു സിനിമയ്ക്കും 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.

'ഒരു കുഞ്ഞില്‍ നിന്നും മിഠായി മോഷ്ടിക്കുന്നതുപോലെ നമ്മുടെ സിനിമ നിര്‍മ്മാണ വ്യവസായത്തെ മറ്റുരാജ്യങ്ങള്‍ മോഷ്ടിക്കുകയാണ്. ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണര്‍ കാരണം കാലിഫോര്‍ണിയയെ ഇത് സാരമായി ബാധിച്ചു. ദീര്‍ഘകാലമായി നടക്കുന്ന ഈ പ്രവര്‍ത്തിക്ക് അറുതി കുറിക്കാനായി അമേരിക്കയുടെ പുറത്ത് നിര്‍മ്മിക്കുന്ന മുഴുവന്‍ സിനിമകള്‍ക്കും മേല്‍ ഞാന്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുകയാണ്', എന്നാണ് ട്രംപ് സോഷ്യല്‍ ട്രൂത്തില്‍ കുറിച്ചത്.

ഫര്‍ണിച്ചറുകള്‍ക്ക് മേലും ട്രംപ് താരിഫ് ചുമത്തി. വിദേശ രാജ്യങ്ങള്‍ നിര്‍മ്മിക്കുന്ന ഫര്‍ണ്ണിച്ചറുകള്‍ക്ക് മേലാണ് താരിഫ് ഉയര്‍ത്തിയത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടലില്‍ നോര്‍ത്ത് കാലിഫോര്‍ണിയയിലെ ഫര്‍ണ്ണിച്ചര്‍ ബിസിനസ് തകര്‍ന്നുവെന്നാണ് ട്രംപ് മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചത്. എന്നാല്‍ എങ്ങനെയാണ് താരിഫ് നടപ്പാക്കുകയെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടില്ല. അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള പദ്ധതി ട്രംപ് മെയ് മാസത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലും ട്രംപ് താരിഫ് ഏര്‍പ്പെടുത്തിയിരുന്നു.

Content Highlights: Donald Trump announces tariffs on movies Made outside us

dot image
To advertise here,contact us
dot image