
ബെംഗളൂരു: പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു. ബന്നേര്‍ഘട്ട രംഗനാഥ ലേഔട്ടില്‍ മഞ്ജുപ്രകാശ്(41) ആണ് മരിച്ചത്. ശനിയാഴ്ച കടയില്‍ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിന് പുറത്തു ചെരിപ്പ് ഊരിയിട്ട് വിശ്രമിക്കാന്‍ പോയി.
ഒരു മണിക്കൂറിന് ശേഷം ചെരിപ്പിന് സമീപം പാമ്പ് ചത്തു കിടക്കുന്നതു കണ്ട് യുവാവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാലില്‍ കടിയേറ്റ പാടു കാണുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അപകടത്തെ തുടര്‍ന്ന് കാലിന്റെ സ്പര്‍ശനശേഷി നഷ്ടപ്പെട്ടതിനാല്‍ അറിയാതിരുന്നതാണ് മരണകാരണമെന്നാണ് കരുതുന്നത്.
Content Highlights: Bengaluru software engineer dies after being bitten by snake