മറ്റൊരു വിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയെ കൊന്ന് മൃതദേഹം ഓടയില്‍ തള്ളിയ യുവാവിനെ അറസ്റ്റ് ചെയ്തു

പൊലീസ് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുകയും ലൊക്കേഷന്‍ കണ്ടെത്തുകയും ചെയ്തു

മറ്റൊരു വിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയെ കൊന്ന് മൃതദേഹം ഓടയില്‍ തള്ളിയ യുവാവിനെ അറസ്റ്റ് ചെയ്തു
dot image

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്തി ജിതേന്ദ്ര മായേക്കര്‍(26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാട്ടീല്‍ എന്നയാളെയും രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 17നാണ് യുവതിയെ കാണാതായത്. ഇതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുഹൃത്തിനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്.

അന്വേഷണം ആരംഭിച്ച പൊലീസ് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുകയും ഖണ്ടാല പ്രദേശത്തിന് സമീപത്ത് നിന്നും ലൊക്കേഷന്‍ കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം പാട്ടീലിലേക്ക് എത്തിയത്. ചോദ്യം ചെയ്യലില്‍ പാട്ടീല്‍ കുറ്റം സമ്മതിച്ചു. മറ്റൊരു സ്ത്രീയുമായുള്ള തന്റെ വിവാഹത്തെ ചൊല്ലി ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പാട്ടീല്‍ പൊലീസിനോട് പറഞ്ഞു. മൃതദേഹം അംബാ ഘട്ടില്‍ ഉപേക്ഷിച്ചതായും മൊഴി നല്‍കി. പൊലീസ് നടത്തിയ തിരച്ചിലില്‍ അംബ ഘട്ടില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി.

Content Highlights: Ratnagiri lover held for murder, body dumped in Amba Ghat

dot image
To advertise here,contact us
dot image