സല്‍മാന്‍ ഓണ്‍ ബീസ്റ്റ് മോഡ്! കെസിഎല്ലില്‍ റണ്‍വേട്ടയിലും സിക്‌സര്‍ വേട്ടയിലും സഞ്ജുവിനെ പിന്തള്ളി

ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തിലെ വെടിക്കെട്ട് ഇന്നിങ്‌സിനുശേഷം തകര്‍പ്പന്‍ നേട്ടങ്ങളും സല്‍മാനെ തേടിയെത്തി

സല്‍മാന്‍ ഓണ്‍ ബീസ്റ്റ് മോഡ്! കെസിഎല്ലില്‍ റണ്‍വേട്ടയിലും സിക്‌സര്‍ വേട്ടയിലും സഞ്ജുവിനെ പിന്തള്ളി
dot image

കേരള ക്രിക്കറ്റ് ലീഗില്‍ തീപ്പൊരി ബാറ്റിങ്ങുമായി ഞെട്ടിച്ചിരിക്കുകയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ സല്‍മാന്‍ നിസാര്‍. ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തിന്‍റെ അവസാന രണ്ട് ഓവറില്‍ 69 റണ്‍സാണ് സല്‍മാന്റെ ബാറ്റില്‍ നിന്ന് മാത്രം പിറന്നത്. കാലിക്കറ്റ് 20 ഓവര്‍ ബാറ്റിങ് പൂര്‍ത്തിയാക്കി 186 എന്ന സ്‌കോറിലേക്ക് എത്തിയപ്പോള്‍ 26 പന്തില്‍ നിന്ന് 86 റണ്‍സോടെ സല്‍മാന്‍ പുറത്താവാതെ നിന്നു. 330 ആണ് സല്‍മാന്റെ സ്‌ട്രൈക്ക്‌റേറ്റ്. 12 സിക്‌സര്‍ ആണ് സല്‍മാന്റെ ബാറ്റില്‍ നിന്ന് പറന്നത്.

കാലിക്കറ്റിനെതിരായ മത്സരത്തിലെ വെടിക്കെട്ട് ഇന്നിങ്‌സിനുശേഷം തകര്‍പ്പന്‍ നേട്ടങ്ങളും സല്‍മാനെ തേടിയെത്തി. ലീഗില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ചെടുത്ത താരങ്ങളില്‍ ഒന്നാമതെത്തിയിരിക്കുകയാണ് സല്‍മാന്‍ നിസാര്‍. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സൂപ്പര്‍ താരം സഞ്ജു സാംസണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സല്‍മാന്റെ കുതിപ്പ്.

ആറ് മത്സരങ്ങളില്‍ നിന്ന് 28 സിക്‌സുകളാണ് സല്‍മാന്റെ സമ്പാദ്യം. നാല് ഇന്നിങ്‌സുകളില്‍ നിന്ന് 21 സിക്‌സുകളാണ് രണ്ടാമതുള്ള സഞ്ജുവിന്റെ സമ്പാദ്യം. വിഷ്ണു വിനോദ് (20), രോഹന്‍ കുന്നുമ്മല്‍ (16), അഹമ്മദ് ഇമ്രാന്‍ (14) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

അതേസമയം ലീഗിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും സഞ്ജു സാംസണെ സല്‍മാന്‍ മറികടന്നു. ട്രിവാന്‍ഡ്രത്തിനെതിരായ മത്സരത്തില്‍ 26 പന്തില്‍ നിന്ന് 86 റണ്‍സെടുത്ത സല്‍മാന്‍ നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

ആറ് ഇന്നിങ്‌സുകള്‍ കളിച്ച താരം 296 റണ്‍സാണ് നേടിയത്. 193.46 സ്ട്രൈക്ക് റേറ്റും 98.67 ശരാശരിയുമാണ് സല്‍മാനുള്ളത്. മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്ന സഞ്ജു സാംസണ്‍ അഞ്ച് മത്സരങ്ങളില്‍ 285 റണ്‍സാണ് നേടിയത്. 182.69 സ്ട്രൈക്കറ്റ് റേറ്റും 71.25 ശരാശരിയുമാണ് സഞ്ജുവിനുള്ളത്.

Content Highlights: Salman Nizar's mass Performance in KCL Surpasses Sanju Samson in these Records

dot image
To advertise here,contact us
dot image