ലൈംഗിക ആരോപണം; കടകംപള്ളി സുരേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി

യുഎഇ കോൺസുലേറ്റില്‍ ഉദ്യോഗസ്ഥയായിരുന്ന യുവതി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് ആവശ്യം

ലൈംഗിക ആരോപണം; കടകംപള്ളി സുരേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി
dot image

തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ കടകംപള്ളി സുരേന്ദ്രന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ എം മുനീറാണ് പരാതിക്കാരൻ. യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയായിരുന്ന യുവതി മുമ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യത്തിലാണ് അന്വേഷണം വേണമെന്നാണ് ആവശ്യം.

2016 മുതൽ 2021 കാലഘട്ടത്തിൽ ദേവസ്വം, സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ ഈ കാലയളവിൽ, യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥ ആയിരുന്ന, പിന്നീട് ഐടി വകുപ്പിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന യുവതി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് യുവതി ഉന്നയിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്.

ഒരു സമ്മേളനത്തിൽ വച്ച് തന്റെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്ന സമയം കടകംപള്ളി സുരേന്ദ്രൻ തോളിൽ കൈയിട്ടു എന്നും അത് ഇഷ്ടപ്പെടാതെ അവർ കൈതട്ടി മാറ്റിയെന്നും യുവതി പറഞ്ഞിരുന്നു. പല ദിവസങ്ങളിലും കടകംപള്ളി സുരേന്ദ്രൻ വളരെ വൃത്തികെട്ട രീതിയിൽ സംസ്‌കാരമില്ലാതെ ലൈംഗിക ചുവയോടെ സ്ഥിരമായി ഫോണിൽ നിരന്തരം സന്ദേശം അയക്കുമായിരുന്നുവെന്നും യുവതി അന്ന് പറഞ്ഞിരുന്നുവെന്ന് പരാതിക്കാരൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

ഫോൺ സെക്‌സിന് കടകംപള്ളി നിർബന്ധിക്കുമായിരുന്നുവെന്നും ലൈംഗിക നിർവൃതിക്ക് ഹോട്ടലിലേക്ക് ക്ഷണിച്ചതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും പരാതിക്കാരൻ പറയുന്നുണ്ട്. അതേസമയം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി വരുന്ന സ്ത്രീകളുടെ നമ്പർ വാങ്ങിഅദ്ദേഹം അശ്ലീല ചുവയോടെ സംസാരിക്കുമായിരുന്നുവെന്നും ലൈംഗിക താല്പര്യത്തോടെ മഴയത്ത് മന്ത്രി വസതിയിലേക്ക് മറ്റൊരു യുവതിയെ ക്ഷണിച്ചതായും പരാതിയില്‍ ആക്ഷേപമുണ്ട്.

Content Highlights: Sexual allegation; Complaint seeking investigation against Kadakampally Surendran

dot image
To advertise here,contact us
dot image