
തൃശൂർ: ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. വന്നേരി വീട്ടിൽ ലീന(56)യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. തൃപ്രയാറിൽ നിന്ന് മുറ്റിച്ചൂർ വഴി തൃശൂരിലേക്ക് പോവുന്ന സ്വകാര്യ ബസിൽ വെച്ച് ലീനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കുറ്റിമാവിൽ നിന്നാണ് ലീന ബസിൽ കയറിയത്. അന്തിക്കാട് ആൽ സെൻ്ററിൽ ബസ് എത്തിയ സമയത്ത് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഉടൻ തന്നെ ബസിൽ കാഞ്ഞാണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: A female passenger died during bus ride