
ലാ ലിഗയില്‍ മയ്യോര്‍ക്കയെയും തകര്‍ത്ത് വിജയക്കുതിപ്പ് തുടരുകയാണ് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. റയല്‍ മാഡ്രിഡിന് വേണ്ടി ആര്‍ദ ഗൂളറും വിനീഷ്യസ് ജൂനിയറും വലകുലുക്കി.
മത്സരത്തില്‍ ലീഡുയര്‍ത്താന്‍ റയല്‍ മാഡ്രിഡിന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. രണ്ട് തവണയാണ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ മാത്രം ഗോളുകള്‍ നിര്‍ഭാഗ്യവശാല്‍ റഫറി നിഷേധിച്ചത്. രണ്ട് തവണയും പന്ത് വലയിലെത്തിച്ച എംബാപ്പെ ഗോള്‍ ആഘോഷിക്കുകയും ചെയ്തതിന് പിന്നാലെയാണ് വാര്‍ പരിശോധനയില്‍ കുടുങ്ങിയത്.
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നാടകീയ നിമിഷങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. മത്സരത്തിന്റെ ആറ് മിനിറ്റുകള്‍ക്കുള്ളില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയലിന്റെ വലകുലുക്കിയിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ ഓഫ്സൈഡ് വിധിക്കപ്പെടുകയും ഗോള്‍ നിഷേധിക്കുകയും ചെയ്യുകയായിരുന്നു.
പിന്നാലെ 18-ാം മിനിറ്റില്‍ വേദത് മുറിഖിയിലൂടെ മയ്യോര്‍ക്ക എഫ്സി മുന്നിലെത്തി. എന്നാല്‍ 37-ാം മിനിറ്റില്‍ ആര്‍ദ ഗൂളറുടെ ഗോളില്‍ സമനില പിടിച്ച റയല്‍ തൊട്ടടുത്ത നിമിഷം വിനീഷ്യസിന്റെ ഗോളില്‍ മുന്നിലെത്തി. ആദ്യ പകുതി പിരിയുന്നതിന് മുന്‍പ് എംബാപ്പെ മറ്റൊരു ഗോള്‍ നേടിയെങ്കിലും അതും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് വിധിക്കപ്പെട്ടു.
Kylian Mbappé on IG. 🧐 pic.twitter.com/G17UO1co7I
— Madrid Xtra (@MadridXtra) August 31, 2025
മത്സരത്തില്‍ റയല്‍ വിജയിച്ചെങ്കിലും തന്‍റെ രണ്ട് ഗോള്‍ നിഷേധിക്കപ്പെട്ടതിന്റെ നിരാശ എംബാപ്പെ പ്രകടിപ്പിക്കുകയും ചെയ്തു. മത്സരശേഷം ഓഫ്‌സൈഡിന്റെ വാര്‍ ചിത്രം എംബാപ്പെ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെക്കുകയായിരുന്നു.
Content Highlights: Kylian Mbappe Frustrated and post Instagram Story as Two Goals Ruled Out in La Liga