
പ്രണയം പ്രവചനാതീതമാണ്. അത് നിങ്ങളെ നിങ്ങള്‍ പോലും ചിന്തിക്കാത്ത വഴികളിലൂടെ കൊണ്ടു പോവും. പല വിചിത്ര പ്രവൃത്തികളും നമ്മള്‍ പ്രണയത്തിനായി ചെയ്‌തെന്ന് വരും. അത്തരത്തിലുള്ള ധാരാളം വാര്‍ത്തകളും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ഈ തവണ കേള്‍ക്കാന്‍ പോകുന്നത്, പ്രണയത്തിന്റെ പേരില്‍ ഒരു നാടിനെ തന്നെ പ്രതിസന്ധിയിലാക്കിയ ഒരു യുവാവിന്റെ കഥയാണ്
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ?
സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണിപ്പോള്‍ ചര്‍ച്ചയാവുന്നത്. വീഡിയോയില്‍, കയ്യില്‍ വലിയ പ്ലയര്‍ പിടിച്ചിരിക്കുന്ന ആ യുവാവ് ഒന്നിലധികം വയറുകളാല്‍ ചുറ്റപ്പെട്ട ഒരു വൈദ്യുത തൂണില്‍ ഇരിക്കുന്നത് കാണാം. പ്രദേശത്തെ വൈദ്യുതി തടസ്സപ്പെടുത്താനായി ഇയാള്‍ മനപൂര്‍വം വൈദ്യുതി വയറുകള്‍ മുറിക്കുന്നത് വീഡിയോയില്‍ കാണാം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുവാവിന്റെ കാമുകിയെ ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതാണ് ഇതിനെല്ലാം കാരണമത്രേ.. യുവാവ് ഫോണ്‍ വിളിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ ബിസിയാണെന്ന് കേട്ടതിലുള്ള അരിശം കൊണ്ടാണ് നാടിനെ ഇരുട്ടിലാക്കുന്ന പ്രവര്‍ത്തിയിലേക്ക് കടന്നത്.
നെറ്റിസണ്‍സിന്റെ അഭിപ്രായം
പ്രണിയിനിയോടുള്ള അരിശത്തില്‍ ഒരു നാടിന്റെ വൈദ്യുതി വിച്ഛേദിച്ച യുവാവിനെ ചിരിയോടെയാണ് സോഷ്യല്‍ മീഡിയ നോക്കി കാണുന്നത്. ഞാന്‍ ഒരുപാട് കാമുകന്മാരെ കണ്ടിട്ടുണ്ട്, എന്നാല്‍ ഇതാദ്യമായാണ് ഒരാള്‍ ഇങ്ങനെ പ്രണയത്തില്‍ ഭ്രാന്തനാകുന്നത് കാണുന്നത് ഒരാള്‍ കമന്റ് ചെയ്തു. മറ്റൊരാള്‍, 'അവന്‍ ബോളിവുഡ് സിനിമകള്‍ കാണുന്നത് നിര്‍ത്തണം' എന്ന് അഭിപ്രായപ്പെട്ടു. അതേ സമയം ബീഹാറിലും സമാനമായ സംഭവമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. 2022-ല്‍, ബീഹാറിലെ പൂര്‍ണിയ ജില്ലയിലെ ഗണേഷ്പൂര്‍ ഗ്രാമത്തിലെ ഒരാള്‍ തന്റെ കാമുകിയെ കാണാന്‍ വേണ്ടി എല്ലാ വൈകുന്നേരവും വൈദ്യുതി വിച്ഛേദിക്കുമായിരുന്നു. അയല്‍ പ്രദേശങ്ങളില്‍ വൈദ്യുതി ഉണ്ടായിരുന്നപ്പോള്‍ ഗ്രാമത്തില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ പതിവായി തടസ്സപ്പെട്ടു. ഇടയ്ക്കിടെ ഉണ്ടാകുന്ന ഈ തടസ്സങ്ങള്‍ക്ക് പിന്നിലെ കാരണം കണ്ടെത്തിയപ്പോള്‍ നാട്ടുകാര്‍ ഞെട്ടിപ്പോയി. ഒടുവില്‍ ആളെ നാട്ടുകാര്‍ കയ്യോടെ പിടികൂടുകയായിരുന്നു.
Content Highlights- Young man causes dramatic scenes after girlfriend's phone dings when he calls