
പൂനെ: വോട്ട് മോഷണം സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ അണ്ണാ ഹസാരെയോട് രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ട് പൂനെയില്‍ പോസ്റ്ററുകൾ. അണ്ണാ ഹസാരെ ഉണരണമെന്നും രാജ്യത്തിനായി എന്തുകൊണ്ട് ഉണര്‍ന്നുകൂടായെന്നുമാണ് പോസ്റ്ററില്‍ ചോദിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമക്കേടുകള്‍ക്കെതിരെ സംസാരിക്കാനും പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിക്കാനും ഹസാരെ മുന്നിട്ടിറങ്ങണമെന്ന് പോസ്റ്ററിലൂടെ ആഹ്വാനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകനായ സമീര്‍ ഉത്തര്‍കറിന്റെ പേരിലാണ് പോസ്റ്ററുകളും ബാനറുകളും പൂനെയുടെ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടത്.
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഹസാരെയുടെ മാജിക് ഒരിക്കല്‍ കൂടി കാണാന്‍ രാജ്യം കാത്തിരിക്കുന്നുവെന്നും പോസ്റ്ററിലൂടെ പരിഹസിക്കുന്നുണ്ട്. എന്നാല്‍ പോസ്റ്റര്‍ പ്രചരണത്തില്‍ നീരസം പ്രകടിപ്പിച്ച അണ്ണാ ഹസാരെ, യുവാക്കളോട് ഗാന്ധിയന്‍ ആദര്‍ശങ്ങളെ ഉള്‍ക്കൊണ്ട് രാജ്യത്തിനായി പോരാടാന്‍ ആഹ്വാനം ചെയ്തു. തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു എന്നും യുവാക്കള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കണമെന്നുമായിരുന്നു സംഭവത്തില്‍ അണ്ണാ ഹസാരെ പറഞ്ഞു.
2014-ല്‍ ബിജെപി അധികാരത്തില്‍ വന്നതോടെ അണ്ണാ ഹസാരെ തന്ത്രപരമായി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.
Content Highlight; Pune Banners Urge Anna Hazare to Back Rahul Gandhi’s Claims