
ജെന്‍ സിക്കാരും ജെന്‍ ആല്‍ഫക്കാരും ചേര്‍ന്ന് ജനപ്രിയമാക്കിയ സ്‌കിബിഡി, ഡെലുലു, ട്രഡ്‌വൈഫ് തുടങ്ങി ആറായിരത്തോളം പുതിയ വാക്കുകളാണ് കേംബ്രിജ് ഡിക്ഷണറിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ചേര്‍ത്തിരിക്കുന്നത്. ട്രഡീഷണല്‍ വൈഫ് എന്നതിന്റെ ചുരുക്കരൂപമായി ചെറുപ്പക്കാര്‍ ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലും ഉപയോഗിക്കുന്ന പദമാണ് ട്രഡ് വൈഫ്.
ഓണ്‍ലൈന്‍ മീമുകളിലൂടെ പ്രസിദ്ധമായ സ്‌കിബിഡി എന്നതിന് നല്‍കിയിരിക്കുന്ന വിശദീകരണം പോലും അല്പം കുഴപ്പിക്കുന്നതാണ്. പ്രത്യേകിച്ച് അര്‍ഥമില്ലാത്ത ഈ വാക്ക് കൂള്‍, ബാഡ് എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ടെന്ന് ഡിക്ഷണറിയില്‍ പറയുന്നു.
യഥാര്‍ഥമോ,സത്യമല്ലാത്തതോ ആയ കാര്യം വിശ്വസിക്കുക, ഡെല്യൂഷണല്‍ എന്ന പദത്തിന്റെ ചുരുക്കം- ഡെലുലു എന്ന വാക്കിന് ഡിക്ഷണറിയില്‍ നല്‍കിയിരിക്കുന്ന അര്‍ഥം ഇങ്ങനെയാണ്. ഉദാഹരണമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസംഗമാണ് നല്‍കിയിരിക്കുന്നത്. പ്രസംഗത്തില്‍ ഡെലുലു വിത് നോ സൊലുലു എന്ന് അദ്ദേഹം ഉപയോഗിച്ചിരുന്നു.
നിലനില്‍ക്കുമെന്ന് ഉറപ്പുള്ള വാക്കുകള്‍ മാത്രമേ തങ്ങള്‍ ഡിക്ഷണറിയില്‍ ചേര്‍ക്കാറുള്ളൂവെന്ന് കേബ്രിജ് ഡിക്ഷണറിയുടെ ലെക്‌സിക്കല്‍ പ്രോഗ്രാം മാനേജര്‍ കോളിന്‍ പറയുന്നു. ഇന്റര്‍നെറ്റ് സംസ്‌കാരം ഇംഗ്ലീഷ് ഭാഷയെ മാറ്റുന്നുവെന്നും ആ മാറ്റം നിരീക്ഷിക്കുന്നതും ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തുന്നതും രസകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്പിരേഷന്റെ ചുരുക്കെഴുത്തായി ഇന്‍സ്‌പോ, അടിപൊളി ഫാഷന്‍ ലുക്കിന് ല്യൂക്ക്, തുടങ്ങിയ പദങ്ങളാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്.
Content Highlights: Cambridge Dictionary Adds 'Delulu', 'Lewk', 'Skibidi', and More in Latest Update