നാണംകെട്ട തോൽവി വഴങ്ങി സാന്റോസ്; പൊട്ടിക്കരഞ്ഞ് നെയ്മർ ജൂനിയർ, വീഡിയോ

നെയ്മറിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമാണിത്

dot image

ബ്രസീലിയന്‍ സീരി എയില്‍ നാണംകെട്ട തോൽവി വഴങ്ങി സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ സാന്റോസ് എഫ്സി. വാസ്‌കോ ഡ ഗാമക്കെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സാൻ്റോസ് അടിയറവ് പറഞ്ഞത്. നെയ്മറിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമാണിത്.

ബ്രസീൽ താരം ഫിലിപ്പ് കുട്ടീഞ്ഞോ വാസ്കോയ്ക്ക് വേണ്ടി ഇരട്ട ഗോള്‍ നേടി തിളങ്ങുകയും ചെയ്തു. രണ്ടാം പകുതിയിലായിരുന്നു അദ്ദേഹത്തിൻ്റെ ഗോളുകള്‍. ആദ്യ പകുതിയില്‍ ലൂക്കാസ് പിറ്റണ്‍ വാസ്‌കോയെ മുന്നിലെത്തിച്ചു. ഡേവിഡ് കൊറിയ ഡി ഫോണ്‍സെക്ക, റയാന്‍, ഡാനിലോ നെവസ് എന്നിവരുടെ ഗോളുകളാണ് ആവേശകരമായ സ്‌കോര്‍ സമ്മാനിച്ചത്.

അതേസമയം വലിയ പരാജയം ഏറ്റുവാങ്ങിയതിന്റെ നിരാശയും വിഷമവും നെയ്മറിന്റെ മുഖത്ത് പ്രകടമായിരുന്നു. മത്സരത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞാണ് നെയ്മർ മൈതാനം വിട്ടത്. പലപ്പോഴും തല താഴ്ത്തിയാണ് നെയ്മർ മൈതനാത്ത് നടന്നത്. കനത്ത തോല്‍വിക്കു പിന്നാലെ പരിശീലകന്‍ ക്ലെബര്‍ ഷാവിയറെ സാന്റോസ് പുറത്താക്കുകയും ചെയ്തു.

Content Highlights: Neymar left in tears after biggest career defeat with 6-0 loss

dot image
To advertise here,contact us
dot image