ഡല്‍ഹിയില്‍ ആഘോഷത്തിനിടെ യുവതിയെ ശുചിമുറിയില്‍ എത്തിച്ച് കൂട്ടബലാത്സംഗം നടത്തി, ദൃശ്യങ്ങള്‍ പകര്‍ത്തി

ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

dot image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആഘോഷങ്ങള്‍ക്കിടെ അമിതമായി മദ്യപിച്ച യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സുഹൃത്തടക്കം നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ ശുചിമുറിയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കൂടാതെ, ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ സംഭവം പുറത്തറിഞ്ഞാല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 24കാരിയായ യുവതിയുടെ പരാതിയില്‍ പൊലീസ് നാലുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഗുരുഗ്രാം ആസ്ഥാനമാക്കിയുള്ള സ്ഥാപനത്തിലെ തൊഴിലാളിയാണ് യുവതി. ആണ്‍സുഹൃത്തിന്റെ ക്ഷണത്തെ തുടര്‍ന്നാണ് വടക്കന്‍ ഡല്‍ഹിയിലെ ഹില്‍ റോഡിലുള്ള വീട്ടിലേക്ക് പാര്‍ട്ടിയില്‍ പങ്കെടുക്കാനായി യുവതി പോയത്. ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ ആണ്‍സുഹൃത്തടക്കമുള്ള പ്രതികള്‍ പീഡിപ്പിക്കുകയും മര്‍ദിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി യുവതി വ്യക്തമാക്കി. പിന്നീട് സംഘം യുവതിയെ വീടിന് സമീപത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു.

Content Highlight; Four Suspects Missing in Delhi Gang-Rape Case After Woman Reports Assault

dot image
To advertise here,contact us
dot image