
ലഖ്‌നൗ: ക്ഷത്രീയ വിഭാഗത്തില്‍പ്പെട്ട 40 എംഎല്‍എമാര്‍ പ്രത്യേകം വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുടുംബ സംഗമം നടത്തുകയും ചെയ്തത് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. ബുധനാഴ്ച്ച നടന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ വിഷയം ആരോപിക്കപ്പെടുകയും വലിയ വിമര്‍ശനം നേരിടുകയും ചെയ്തു. ലഖ്‌നൗവില്‍ വച്ച് നടത്തിയ ക്ഷത്രീയ വിഭാഗത്തിന്റെ പ്രത്യേക കുടുംബ സംഗമം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത്.
രാം വീര്‍ സിങ്, ജയ്പാല്‍ സിങ് വ്യാസ് എന്നിവരാണ് കുടുംബ സംഗമത്തിന് നേതൃത്വം നല്‍കിയത്. ബിജെപിയിലെയും സമാജ്‌വാദ് പാര്‍ട്ടിയിലെയും വിമത എംഎല്‍എമാര്‍ സംഗമത്തില്‍ പങ്കെടുത്തു. വിവിധ പാര്‍ട്ടികളിലായി ചിതറിക്കിടക്കുന്ന ക്ഷത്രിയരെ ഒന്നിപ്പിക്കുക എന്നതായിരുന്നു കുടുംബ സംഗമത്തിന്റെ ലക്ഷ്യം. പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ 40 എംഎല്‍എമാരാണ് സംഗമത്തില്‍ പങ്കെടുത്തത്. ജാതി അടിസ്ഥാനത്തില്‍ നടന്ന കൂട്ടായ്മയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
Content Highlight; 40 Kshatriya MLAs’ Family Get-Together in Lucknow Sparks Political Row