
ന്യൂ ഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും നോട്ടീസ്. ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് നോട്ടീസ് അയച്ചത്. ഒപ്പിട്ട സത്യവാങ്മൂലത്തോടൊപ്പം പത്ത് ദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്നാണ് നോട്ടീസിൽ ഉള്ളത്. നേരത്തെ കർണാടക തിരഞ്ഞെടുപ്പ് കമ്മീഷനും രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു.
Content Highlights: Notice by haryana election commission on voter list fraud allegations to rahul gandhi