ക്ലാസിലിരുന്ന് എണ്ണതേച്ച് തലയിൽ മസാജ്, കൂടെ പാട്ടും; ഉത്തർപ്രദേശിൽ സർക്കാർ സ്‌കൂൾ അധ്യാപികയുടെ പണി തെറിച്ചു

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അധ്യാപികയ്‌ക്കെതിരെ നടപടിയുണ്ടായത്

dot image

ലക്‌നൗ: സ്‌കൂളിൽ ക്‌ളാസെടുക്കേണ്ട സമയത്ത്, പാട്ടുവെച്ച് എണ്ണ തേച്ച് തല മസാജ് ചെയ്ത അധ്യാപികയ്ക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ പ്രദേശത്തെ മുണ്ടഖേദ പ്രൈമറി സ്‌കൂൾ അധ്യാപികയെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അധ്യാപികയ്‌ക്കെതിരെ നടപടിയുണ്ടായത്.

ജൂലൈ 19നായിരുന്നു സംഭവം. ക്ളാസെടുക്കേണ്ട സമയത്താണ് അധ്യാപികയുടെ ഈ പ്രവർത്തിയുണ്ടായത്. വീഡിയോയിൽ ക്‌ളാസിനുള്ളിൽ ഇരിക്കുന്ന അധ്യാപിക തലയിൽ എണ്ണതേക്കുന്നത് കാണാം. ഒപ്പം തന്റെ മൊബൈലിൽ പഴയ ഒരു ഹിന്ദി സിനിമാ ഗാനവും അധ്യാപിക വെച്ചിട്ടുണ്ട്. വിദ്യാർത്ഥികളാകട്ടെ, ആ സമയത്ത് ചിരിച്ചും കളിച്ചും ഇരിക്കുകയാണ്.

ജില്ലയുടെ ചുമതലയുള്ള വിദ്യാഭ്യാസ ഡയറക്ടറാണ് അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അധ്യാപികയുടെ ഈ ഗുരുതര അലംഭാവം ഉത്തർപ്രദേശിലെ സർക്കാർ വിദ്യാഭ്യാസത്തിന്റെയും സ്‌കൂളുകളുടെയും നിലവാരത്തിനെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തിക്കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ അടക്കം നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്.

Content Highlights: Uttar Pradesh school teacher found massaging head and hearing song during class time, suspended

dot image
To advertise here,contact us
dot image