കരാർ ഉണ്ടായിട്ടും സിനിമാ പ്രമോഷനിൽ പങ്കെടുത്തില്ല,നിർമാതാവിന് നഷ്ടമായത് 25 ലക്ഷം;ബിജുമേനോനെതിരെ ബി ഉണ്ണികൃഷ്ണൻ

പേര് തുറന്ന് പറയാന്‍ തനിക്ക് മടിയില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു

കരാർ ഉണ്ടായിട്ടും സിനിമാ പ്രമോഷനിൽ പങ്കെടുത്തില്ല,നിർമാതാവിന് നഷ്ടമായത് 25 ലക്ഷം;ബിജുമേനോനെതിരെ ബി ഉണ്ണികൃഷ്ണൻ
dot image

നടന്‍ ബിജു മേനോനെതിരെ ഗുരുതര പരാതിയുമായി ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍. കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷനുകളില്‍ പങ്കെടുക്കുന്നില്ലെന്നാണ് ബിജു മേനോനെതിരെ ഫെഫ്ക പരസ്യമായി പരാതി ഉന്നയിച്ചിരിക്കുന്നത്.

അവസാനം ഇറങ്ങിയ ജീത്തു ജോസഫ് ചിത്രമായ വലതുവശത്തെ കള്ളന്റെ പ്രമോഷനും ബിജു മേനോന്‍ എത്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കരാര്‍ പ്രകാരമുള്ള പ്രമോഷന് പങ്കെടുക്കാതിരുന്നതിനാല്‍ നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. പേര് തുറന്ന് പറയാന്‍ തനിക്ക് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഫ്ക നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വലതുവശത്തെ കള്ളന്‍. സിനിമയുടെ വാര്‍ത്താസമ്മേളനത്തിലല്ലാതെ അഭിമുഖങ്ങളില്‍ ബിജു മേനോന്‍ ഭാഗമായിരുന്നില്ല. ഇത് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പൊതുവെ സിനിമാ പ്രമോഷന്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത താരമാണ് ബിജു മേനോന്‍. ഭാഗമായ സിനിമകളില്‍ വളരെ കുറഞ്ഞ പ്രമോഷന്‍ അഭിമുഖങ്ങള്‍ക്കേ നടന്‍ എത്താറുള്ളു.

ബി ഉണ്ണികൃഷ്ണന്‍ ഉന്നയിച്ച പരാതിയില്‍ ഇതുവരെയും ബിജു മേനോന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.

Content Highlights: B Unnikrishnan against Biju Menon, says the actor is not attending movie promotions even after the agreement

dot image
To advertise here,contact us
dot image