
ബെംഗളൂരു: അവധിയ്ക്ക് ബെംഗളൂരുവിലെത്തിയ 14കാരന് കുടുംബസമേതം നടത്തിയ വിനോദയാത്രക്കിടെ പുഴയിൽ വീണ് ദാരുണാന്ത്യം. കണ്ണൂർ പുല്ലൂക്കര സ്വദേശിയും രാജീവൻ സജിത ദമ്പതികളുടെ മകനുമായ ശ്രീഹരി (14) ആണ് മരിച്ചത്. മൈസൂരുവിൽ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് ശ്രീഹരി അബദ്ധത്തിൽ കാൽ തെറ്റി പുഴയിലേക്ക് വീണത്.
രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ അവധിക്കാലമായതിനാൽ അമ്മയ്‌ക്കൊപ്പം പിതാവിനെ കാണാൻ ബെംഗളൂരുവിൽ എത്തിയതായിരുന്നു ശ്രീഹരി. പിതാവ് ഏറെ നാളായിബെംഗളൂരുവിൽ ജോലി ചെയ്തു വരികയാണ്. ഇവിടെ നിന്നാണ് കുടുംബം വിനോദയാത്രയ്ക്കായി മൈസൂരിലേയ്ക്ക് പോയത്. പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
content highlights: A 14-year-old boy fell into the river and died tragically.