
പത്തനംതിട്ട: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം. നരിയാപുരം സ്വദേശികളായ ദീപന്‍(18), സോജിന്‍ (18) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെയും നില അതീവ ഗുരുതരമായിരുന്നു.
അപകടം നടന്നയുടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
content highlights: Scooter and bike collide; Teenagers die tragically