
ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ 48 മണിക്കൂറായി പെയ്ത കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൻ്റെ വീഡിയോ പങ്കുവെച്ച് മൾട്ടി ബില്യൺ ഡോളർ കമ്പനിയിലെ സീനിയർ എക്സിക്യൂട്ടീവ്.സൗത്ത് ബെംഗളൂരുവിലെ പാനത്തൂർ റെയിൽവേ അണ്ടർബ്രിഡ്ജിനടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിൻ്റയും ബ്രിഡ്ജിന് കേടുപാടുകൾ സംഭവിച്ചിരിക്കുന്നതിൻ്റയും വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. 'എന്റെ ഓഫീസിലേക്കുള്ള റോഡ്' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
"My road to office."
— Ravi Handa (@ravihanda) May 19, 2025
- said a friend in our college whatsapp group.
He works in a leadership role at a multi billion $ company in Bangalore.
Exact location: Panathur railway underbridge pic.twitter.com/CE8pMoC1kU
പാനത്തൂർ റെയിൽ അണ്ടർബ്രിഡ്ജിനടിയിൽ വെള്ളംകെട്ടി കിടക്കുന്നതും. റോഡുകളിൽ ചെളിയും മണ്ണും നിറഞ്ഞതോടെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയത്താതും വീഡിയോയിൽ കാണാം. എന്നാൽ അദ്ദേഹത്തിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ദക്ഷിണ ബെംഗളൂരുവിലെ റോഡിൻ്റെ മോശം അവസ്ഥയെക്കുറിച്ച് നിരവധി പേരാണ് പ്രതികരണവുമായിയെത്തിയത്.
'ഞാൻ ഓഫീസിലേക്ക് വരുന്നതിന് രണ്ട് വർഷത്തോളം ഈ റോഡിലൂടെ യാത്ര ചെയ്തിരുന്നുവെന്നും. പ്രത്യേകിച്ച് മഴക്കാലത്ത് വളരെ മോശം റോഡാണെന്നും' ഒരാൾ വീഡിയോയ്ക്ക് താഴെ പ്രതികരിച്ചു. 'ഈ റോഡ് ഒരു പേടിസ്വപ്നമാണെന്നും ഒരിക്കൽ ഇവിടെ നിന്ന് വെറും 2 കിലോമീറ്റർ സഞ്ചരിക്കാൻ എനിക്ക് 3 മണിക്കൂർ വേണ്ടി വന്നുവെന്നും ജോലി ഉപേക്ഷിച്ച് പോകാൻ തോന്നിയിരുന്നുവെന്നും' മറ്റൊരാൾ അഭിപ്രായപ്പെട്ടു.
അതേസമയം കനത്ത മഴയിൽ സായ് ലേഔട്ട്, ഹൊറമാവ്, ശ്രീ സായ് ലേഔട്ട്, റെയിൻബോ ഡ്രൈവ് ലേഔട്ട് എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഹൊറമാവിൽ ഒറ്റപ്പെട്ടുപോയ താമസക്കാരെ രക്ഷിക്കാൻ ബോട്ടുകൾ എത്തിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഗണ്യമായ മഴയാണ് രേഖപ്പെടുത്തിയത്. 105.5 മില്ലിമീറ്റർ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട് അടുത്ത കുറച്ച് ദിവസങ്ങളിൽ തുടർച്ചയായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ ഇപ്പോൾ യെല്ലോ അലേർട്ടാണ്.
Content Highlight: "My Road To Office": Bengaluru Executive's Video Highlights Waterlogging Crisis