തീവണ്ടിയിലെ മിഡിൽബർത്ത് വീണ് വീണ്ടും അപകടം; തലയ്ക്ക് പരിക്കേറ്റ യുവതി ചികിത്സയിൽ

കഴിഞ്ഞ ഒരുവർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്

dot image

ചെന്നൈ: തീവണ്ടിയിൽ മിഡിൽ ബർത്ത് വീണ് യുവതിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ-പാലക്കാട് എക്സ്പ്രസിൽ സഞ്ചരിച്ച ചെന്നൈ മുഗളിവാക്കം സ്വദേശിയായ സൂര്യയുടെ തലയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ മൊറാപ്പൂർ സ്റ്റേഷന് സമീപമെത്തിയപ്പോൾ മിഡിൽബർത്തിൽ കിടന്നിരുന്നയാൾ താഴേക്കിറങ്ങവേയായിരുന്നു സംഭവം. അതേ സൈഡിൽ തന്നെ താഴത്തെ ബർത്തിൽ കിടക്കുകയായിരുന്നു യുവതി.

അതേസമയം കൊളുത്ത് കൃത്യമായി ഉറപ്പിക്കാത്തതാണ് അപകടകാരണമെന്നാണ് റെയിവേയുടെ വിശദീകരണം. അപകടത്തില്‍ പരിക്കേറ്റ സൂര്യയെ സേലത്തെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരുവർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞവർഷം ജൂൺ 15-ന് എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസിൽ മിഡിൽബർത്തിന്റെ കൊളുത്തൂരിവീണ് തലയ്ക്ക് പരിക്കേറ്റ് ലോവർബർത്തിൽ കിടന്നിരുന്ന മലയാളി യാത്രക്കാരൻ മരിച്ചിരുന്നു. കഴിഞ്ഞവർഷം ഒക്‌ടോബർ 18-ന് നാഗർകോവിലിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള എക്സ്പ്രസിലും മിഡിൽബർത്ത് ഊരിവീണ് നാലുവയസ്സുകാരന് പരിക്കേറ്റിരുന്നു.

Content Highlights: Another accident after falling from middle berth on train; Woman receiving treatment for head injury

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us